HOME
DETAILS

ഇരുപത്തി ഏഴാം രാവില്‍ ധ്യാനനിരതരായ വിശ്വസികളുടെ വീര്‍പുമുട്ടലില്‍ ഇരുഹറമുകള്‍

  
backup
June 01 2019 | 06:06 AM

gulf-news-ramadan-27

ജിദ്ദ: വിശുദ്ധ റമദാനിന്റെ പുണ്യരാപകലുകളില്‍ മക്കയിലും മദീനയിലും ലക്ഷക്കണക്കിന് വിശ്വാസികള്‍ ആത്മീയ സായൂജ്യത്തിന്റെ നിറവില്‍ പ്രാര്‍ഥനയോടെ കഴിച്ചു കൂട്ടി. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയും ഇരുപത്തി ഏഴാം രാവും ഒത്തു വന്ന ദിനത്തില്‍ ഇരുഹറമുകളിലും ധ്യാനനിരതരായ വിശ്വസികളുടെ വീര്‍പുമുട്ടലായിരുന്നു. പത്ത് ലക്ഷത്തിലേറെ പേര്‍ മക്കയിലും അഞ്ച് ലക്ഷത്തിലധികം പേര്‍ മദീനയിലും സംഗമിച്ചു എന്നാണ് കണക്ക്. ജുമുഅയില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ മക്കയിലേക്കും മദീനയിലേക്കും വിശ്വാസികള്‍ ഒഴുകി. 45 ഡിഗ്രിക്ക് മുകളില്‍ കടന്ന ചൂടിനെ വക വയ്ക്കാതെ എല്ലാ തെരുവുകളും ഇരു ഹറമുകളെയും ലക്ഷ്യമാക്കി നീങ്ങി. ഹറമില്‍ ജുമുഅയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ആയിരങ്ങള്‍ക്ക് റോഡുകളിലും പുറത്തെ കെട്ടിടങ്ങളിലും നിസ്‌കരിക്കേണ്ടി വന്നു. ജുമുഅക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ മസ്ജിദുല്‍ ഹറാം പള്ളി നിറഞ്ഞു കവിഞ്ഞു. വൈകിയത്തെിയവരെ അടുത്തിടെ വികസനം പൂര്‍ത്തിയായ കെട്ടിട ഭാഗങ്ങളിലേക്ക് തിരിച്ചുവിട്ടു. മസ്ജിദുല്‍ ഹറാമിലെ ജുമുഅ ഖുതുബക്കും നിസ്‌കാരത്തിനും ഡോ. സ്വാലിഹ് ബിന്‍ മുഹമ്മദ് ആല്‍ ത്വാലിബ് നേതൃത്വം നല്‍കി. റമദാന്‍ വിടപറയാന്‍ അവശേഷിക്കുന്ന മണിക്കൂറുകളിലെ ന്മകളും പുണ്യവും ആര്‍ജ്ജിക്കാന്‍ ധൃതികൂട്ടണമെന്ന് ഹറം ഇമാം ഉദ്‌ബോധിപ്പിച്ചു. 

പകല്‍ മാഞ്ഞതോടെ ആരാധനകള്‍ക്ക് ആയിരം മാസങ്ങളെക്കാള്‍പുണ്യം ലഭിക്കുന്ന 'ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിച്ച് മനമുരുകി പ്രാര്‍ഥനയിലായിരുന്നു വിശ്വാസികള്‍. ഖിയാമുലൈലും വിത്‌റും തഹജ്ജുദ് നിസ്‌കാരങ്ങളും ഖുര്‍ആന്‍ പാരായണവും സ്തുതികീര്‍ത്തനങ്ങളുമായി അവര്‍ രാവിനെ പകലാക്കി. വ്യക്തിപരമായ തേട്ടങ്ങളോടൊപ്പം ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ഥനകളും അലയടിച്ചു. പുണ്യമാസം വിടപറയുന്നതിന്റെ വിരഹവേദനയും പാപമോചനത്തിനുള്ള തേടലുമായി ഒരു പകലും രാത്രിയും തിരുസന്നിധിയില്‍ കഴിച്ചുകൂട്ടാനായതിന്റെ ആത്മനിര്‍വൃതിയോടെയാണ് വിശ്വാസികള്‍ മക്കയോടും മദീനയോടും വിട പറഞ്ഞത്.
അതേ സമയം ഇരു ഹറമുകളിലേക്കും ഒഴുകിയത്തെിയ ജനലക്ഷങ്ങളെ നിയന്ത്രിക്കാന്‍ അധികൃതര്‍ നടത്തിയത് വന്‍ മുന്നൊരുക്കങ്ങള്‍. തിരക്ക് മൂന്‍കൂട്ടി കണ്ട് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസലിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഹറം കാര്യാലയവും വിവിധ വകുപ്പുകളും ആവശ്യമായ നടപടികളും ഒരുക്കങ്ങളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഒരോ വകുപ്പുകളും ആളുകളുടെ എണ്ണം കൂട്ടിയും കുടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയും പ്രത്യേക പ്രവര്‍ത്തന പദ്ധതി ആവിഷ്‌ക്കരിച്ചു. സിവില്‍ ഡിഫന്‍സും സുരക്ഷാ വിഭാഗവും തിരക്കറിയിച്ചുകൊണ്ടും മറ്റ് പള്ളികളിലേക്ക് പോകാനും ഉംറ നീട്ടിവയ്ക്കാനഭ്യര്‍ഥിച്ചും എസ്.എം.എസ് സന്ദേശങ്ങള്‍ അയച്ചു. ഹറമിലും പരിസരത്തേയും സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളുടെ എണ്ണം 60 ആക്കി ഇരട്ടിപ്പിച്ചു. പോക്കുവരവുകള്‍ വ്യവസ്ഥാപിതമാക്കാനും ഹജ്ജ് ഉംറ സേന, ഹറം സേന, പൊലിസ് എന്നിവക്ക് കീഴില്‍ ഹറമിനകത്തും പുറത്തും കൂടുതല്‍ ആളുകളെ വിന്യസിച്ചിരുന്നു. തിരക്കൊഴിവാക്കാന്‍ പ്രധാന ചെക്ക്‌പോസ്റ്റുകള്‍ കഴിഞ്ഞയുടനെ സ്വകാര്യ വാഹനങ്ങള്‍ നിശ്ചിത പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടു. ചെയിന്‍ ബസ് സര്‍വിസുകളും പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് ഹറമിനടുത്തേക്കുള്ള ബസുകളുടെ എണ്ണം കൂട്ടിയതും തീര്‍ഥാടകര്‍ക്ക് ആശ്വാസമായി. തിരക്ക് കണക്കിലെടുത്ത് 'സാപ്റ്റകോ' മക്ക റൂട്ടുകളില്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തി. ഈദുല്‍ ഫിത്വര്‍ അവധിക്കായി രാജ്യത്തെ ഗവണ്‍മെന്റ് ഓഫിസുകള്‍ കൂടി അടച്ചതോടെ മക്കയിലേക്കുള്ള അഭ്യന്തര തീര്‍ഥാടകരുടെ പ്രവാഹം മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശക്തമായിരുന്നു. അവസാന പത്ത് ഹറമില്‍ കഴിച്ചുകൂട്ടാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് കുടുംബ സമേതം എത്തിയത്്. തിരക്കൊഴിവാക്കാന്‍ പള്ളിയുടെ 100 ഓളം വരുന്ന കവാടങ്ങള്‍ തുറന്നിട്ടു. ട്രാഫിക്ക്, സുരക്ഷ രംഗത്ത് 18000 പേരെ വിന്യസിച്ചു. മക്കയിലും മദീനയിലും ലക്ഷക്കണക്കിന് വിശ്വാസികള്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago