ജുബൈല്‍ കെ എം സി സി കാരുണ്യ ഹസ്തം കമ്പനി തൊഴിലാളികള്‍ക്കു ആശ്വാസമായി
ദമാം: ജുബൈല്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഭക്ഷ്യ സാധനങ്ങള്‍ അസ്മീല്‍ ക്യാമ്പിനു കൈമാറി. ജുബൈലിലെ പ്രവാസി ഇന്ത്യക്കാരുടെ ഏതു പ്രതിസന്ധിയിലും കാരുണ്യത്തിന്റെ സഹായ ഹസ്തവുമായി എന്നും ചേര്‍ന്ന് നില്‍ക്കുന്ന കെ എം സി സി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി ജോലിയും ശമ്പളവും ഇല്ലാതെയും താമസ രേഖകള്‍ പോലും പുതുക്കാതെ വളെരെ ദുസ്സഹമായി ജീവിതം മുന്നോട്ടു നീക്കുന്ന 800 ഓളം ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ് ഭക്ഷ്യ വസ്തുക്കള്‍ നല്‍കിയത്.
അബു ഹദ്‌രിയ കേന്ദ്രമായിട്ടുള്ള ക്യാമ്പിലെ തൊഴിലാളികള്‍ക്കാണ് സഹായം ആശ്വാസമായത്. പ്രസിഡന്റ് ഫാസ് മുഹമ്മദലിയുടെ നിര്‍ദേശ പ്രകാരം ആക്ടിങ് പ്രസിഡന്റ് ഷെരീഫ് ആലുവ, ചെയര്‍മാന്‍ യു എ റഹിം, ജന.സെക്രട്ടറി ഷംസുദ്ദീന്‍ പള്ളിയാളി , ട്രഷറര്‍ എ കെ എം നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തിരമായി സഹായം എത്തിച്ചു നല്‍കാന്‍ മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ചത്. ക്യാമ്പ് ഇന്‍ചാര്‍ജ് മീരാന് ആക്ടിങ് പ്രസിഡന്റ് ഷെരീഫ് ആലുവ ഭക്ഷണ സാധനങ്ങള്‍ കൈമാറി. ഹസ്സന്‍കോയ ചാലിയം, അമീന്‍ അസ്ഹര്‍ അരീക്കോട്, ഹമീദ് പയ്യോളി, മുഹമ്മദ് കുട്ടി മാവൂര്‍, അനസ് വയനാട്, കുട്ടി എടപ്പാള്‍, ജമാല്‍ കൊയപ്പള്ളില്‍, നൗഷാദ് കെ എസ് പുരം എന്നിവരും പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."