HOME
DETAILS
MAL
കമല്‍നാഥിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയോട് യോജിപ്പില്ല
backup
October 21 2020 | 01:10 AM
കല്‍പ്പറ്റ: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ സ്ത്രീവിരുദ്ധ പ്രസ്തവാനയെ തള്ളി രാഹുല്‍ ഗാന്ധി. കമല്‍നാഥ് എന്റെ പാര്‍ട്ടിക്കാരനാണ്. അദ്ദേഹം ഉപയോഗിച്ച ഭാഷയോട് വ്യക്തിപരമായി യോജിപ്പില്ല. ദൗര്‍ഭാഗ്യകരമായ പ്രസ്താവനയാണത്.
പൊതുവായി പറയുമ്പോള്‍ രാജ്യത്തെ സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ ഒരുപാട് മാറ്റങ്ങള്‍ വരേണ്ടതുണ്ട്. അത് നിയമത്തിന്റെ കാര്യത്തിലായാലും മറ്റു മേഖലയിലായാലും. സ്ത്രീകള്‍ നമ്മുടെ അഭിമാനമാണ്. അവര്‍ സംരക്ഷിക്കപ്പെടേണ്ടവരാണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണ റാലിക്കിടെ ബി.ജെ.പി സ്ഥാനാര്‍ഥി ഇമാര്‍തി ദേവിക്കെതിരേ കമല്‍നാഥ് വിവാദ പരാമര്‍ശം നടത്തിയത് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് രാഹുല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."