മന്ത്രി ഹര്‍ഷവര്‍ധന്റെ പ്രസ്താവന നിര്‍ഭാഗ്യകരം
കല്‍പ്പറ്റ: ഓണക്കാലത്തെ ഇളവുകള്‍ കേരളത്തിന് വിനയായെന്ന കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്റെ പ്രസ്താവന നിര്‍ഭാഗ്യകരമായി പോയെന്നെ് രാഹുല്‍ ഗാന്ധി എം.പി. കൊവിഡ് മഹാമാരിക്കെതിരേ രാജ്യം ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിത്. അപ്പോഴാണ് ഹര്‍ഷവര്‍ധന്‍ ഒരു സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയത്.
കേരളത്തിലെ ജനങ്ങള്‍ നടത്തുന്ന ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ കൊവിഡിനെ മറികടക്കും. ആരോഗ്യ പ്രവര്‍ത്തകരും ജീവനക്കാരും ജനപ്രതിനിധികളും ആത്മാര്‍ഥമായ ശ്രമങ്ങളാണ് കൊവിഡിനെ തുരത്താന്‍ നടത്തുന്നത്. രാജ്യം വലിയ വെല്ലുവിളിയെ നേരിടാന്‍ പോകുകയാണെന്ന് ഫെബ്രുവരിയില്‍തന്നെ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം അത് ഗൗരവത്തിലെടുത്തില്ല. ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജനങ്ങളുടെ ദുരിതങ്ങളെ മുഖവിലക്കെടുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, കൊവിഡ് വ്യാപിക്കുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്ന് വൈകിട്ടോടെ രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു. കൊവിഡിനെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒന്നിച്ചു പോരാടണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."