കൃഷിനാശത്തിനു രണ്ടു കോടിയിലേറെ രൂപ നഷ്ടപരിഹാരം നല്കി
മഞ്ചേരി: രൂക്ഷമായ വരള്‍ച്ചമൂലം ജില്ലയിലുണ്ടായ വ്യാപകമായ കൃഷിനാശത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി രണ്ടു കോടിയിലേറെ രൂപ നഷ്ടപരിഹാരം നല്കി. നെല്‍കൃഷിക്കു ഒരു കോടി 18 ലക്ഷവും മറ്റു കൃഷിയിനങ്ങള്ക്കായി ഒന്നര കോടി രൂപയും വിതരണം ചെയ്തു. ജില്ലാ കൃഷി ഓഫിസ് അതാതു ബ്ലോക്കുകളിലേക്കു നല്കി ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്കു തുക ലഭ്യാമാക്കുന്ന വിധത്തിലാണ് വിതരണം.
നെല്‍കൃഷിക്ക് ഹെക്ടറിനു 13,500 രൂപ തോതിലാണ് നഷ്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്. രൂക്ഷമായ വരള്‍ച്ചമൂലം ജില്ലയില്‍ കോടികളുടെ കൃഷിനാശമാണുണ്ടായിരിക്കുന്നത്. കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം തുടങ്ങി ജില്ലയിലെ മിക്ക ബ്ലോക്കുകളിലും വ്യാപകമായ രീതിയില്‍ കൃഷികള്‍ നാശിച്ചിരുന്നു. ജില്ലയിലെ നെല്‍കൃഷിയില്‍ 4500 ഹെക്ടറോളം രൂക്ഷമായ വരള്‍ച്ചമൂലം നശിച്ചതായി കൃഷിവകുപ്പ് അധികൃതര്‍ കണക്കാക്കുന്നു. നെല്‍കൃഷിക്കു പുറമേ വാഴ, കപ്പ, പച്ചക്കറികള്‍ തുടങ്ങിയ കൃഷിയിനങ്ങള്‍ക്കും വ്യാപകമായ നാശമാണുണ്ടായിട്ടുള്ളത്.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരം വളരെ കുറവാണന്ന വിമര്‍ശനമുണ്ട്. ഒരു വാഴയ്ക്ക് അഞ്ചു രൂപ 75 പൈസ എന്ന തോതിലാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."