പ്രളയ നഷ്ടം 30000 കോടി രൂപയിലേറെ
ആലപ്പുഴ : പ്രളയത്തില്‍ 30000 കോടി രൂപയിലേറെ തുകയ്ക്കുള്ള നാശനഷ്ടമാണ് കണക്കുകൂട്ടുന്നത്. പൊതുമരാമത്ത് വകുപ്പിന് മാത്രം 10000 കോടി രൂപയ്ക്കു മുകളിലുള്ള നഷ്ടമുണ്ടായിട്ടുണ്ട്.
കൃഷിമേഖലയിലെ നഷ്ടം വലുതാണ്. വീടുകളുടെ തകര്‍ച്ച, വളര്‍ത്തുമൃഗങ്ങളുടെ നഷ്ടം എന്നിവയെല്ലാം കണക്കുകൂട്ടി ആവശ്യമായ നഷ്ടപരിഹാരം വേഗത്തില്‍ നല്‍കി കേരളത്തിന്റെ പുനരുജ്ജീവനമാണ് ധസമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത്. നല്‍കുന്ന ഓരോ രൂപയും കേരള പുനര്‍നിര്‍മാണത്തിനുള്ള വിലയേറിയ സംഭാവനയായിരിക്കും.
വീടുവീടാന്തരം കയറിയുള്ള പിരിവില്ലെന്നതാണ് പ്രത്യേകത. പഞ്ചായത്തംഗങ്ങളെ പിരിവിനായി ചുമതലപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃതമായ രസീതുകള്‍ കുറ്റകരമാണ്്. സംഭാവന സ്വീകരിക്കുന്നത് സാമ്പത്തികശേഷിയുള്ളവരില്‍ മാത്രമായി ക്രമപ്പെടുത്തും.
സംഭാവന സ്വീകരിക്കുന്ന ഓരോ മണ്ഡലത്തിലെയും നിശ്ചിതകേന്ദ്രത്തില്‍ സ്വന്തം വാഹനത്തിലോ മറ്റു മാര്‍ഗങ്ങളിലോ എത്തി കേരള പുനര്‍നിര്‍മാണത്തിനായുള്ള ഈ നിധിശേഖരണം വന്‍വിജയമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."