ഇ.വി.എം സുതാര്യമെന്ന പി.കെ ഫിറോസിന്റെ നിലപാട് തള്ളി യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും
കോഴിക്കോട്: ഇലക്ടോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുതാര്യമാണെന്ന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ വാദങ്ങളെ തള്ളി ദേശീയ ഉപാധ്യക്ഷന്‍ രംഗത്ത്.
മുഈനലി ശിഹാബ് തങ്ങളാണ് ഫിറോസിന്റെ നിലപാടിനെതിരെ രംഗത്ത് വന്നത്. നേരത്തെ ഇവിഎം ക്രമക്കേടില്ലെന്ന് പറയുന്നവര്‍ ഏക സിവില്‍ കോഡിനേയും പിന്തുണയ്ക്കുമെന്നും മുഈനലി പറഞ്ഞു.
ഫിറോസിന്റെ വാദങ്ങള്‍ക്കെതിരേ കെ.എം ഷാജി എം.എല്‍.എ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇവിഎമ്മില്‍ ക്രമക്കേടുകളില്ലെന്ന് ഫിറോസ് ആവര്‍ത്തിച്ചു വിശദീകരിച്ചതോടെ പാര്‍ട്ടി അണികള്‍ തന്നെ ഫിറോസിന് മറുപടിയുമായി രംഗത്ത് എത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയെ അണികള്‍ തിരുത്തുന്ന അവസ്ഥ ഇല്ലാതാക്കാനാണ് ഒടുവില്‍ ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍ തന്നെ ഫിറോസിനെതിരേ പരസ്യമായി തിരുത്തുന്നത്.
ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തിയതിനു പിന്നാലെയായിരുന്നു പി.കെ ഫിറോസ് തന്റെ നിലപാടുമായി രംഗത്തെത്തിയത്.
ഫാസിസത്തിന് കീഴടങ്ങുന്നതാണ് ഇവിഎമ്മിനെ അനുകൂലിച്ചുള്ള വാദങ്ങളെന്നായിരുന്നു കെ.എം ഷാജിയുടെ നിലപാട്. മോദി മഹാനാണെന്ന പ്രചാരണം പോലെ തന്നെ അത്ര നിഷ്‌കളങ്കമല്ല ഇവിഎം ന്യായീകരണമെന്നും കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."