സ്വര്‍ണക്കടത്ത് കേസ്: 50 കിലോ സ്വര്‍ണം കടത്തിയെന്ന് പ്രതി സറീന
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പലപ്പോഴായി 50 കിലോ സ്വര്‍ണം കടത്തിയെന്ന് പ്രതി സറീനയുടെ മൊഴി. വലിയ പ്രതിഫലമാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും സറീന ഡിആര്‍ഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അഡ്വ ബിജു മനോഹരനും ഭാര്യ വിനീതയുമാണ് പണം വാഗ്ദാനം ചെയ്തത്. വിമാന ടിക്കറ്റും 20000 ദിര്‍ഹവുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.
തിരുവനന്തപുരം സ്വദേശി ജിത്തുവാണ് ആദ്യമായി സറീനയെ ബന്ധപ്പെട്ടത്. 2018ലാണ് ബിജുവിനെയും വിനീതയെയും പരിചയപ്പെട്ടതെന്നു സെറീന പറഞ്ഞു.
ദുബായില്‍ പോയി പലതവണ സ്വര്‍ണം കടത്തി. ജിത്തുവാണ് തനിക്ക് സ്വര്‍ണം കൈമാറിയിരുന്നത്. വിമാനത്താവളത്തിലെത്തുമ്പോള്‍ ഉദ്യോഗസ്ഥ പിന്തുണ ലഭിച്ചിട്ടുണ്ട്. ബിജുവും ഭാര്യയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും സറീന നല്കിയ മൊഴിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."