'മദ്രസകളാണ് തീവ്രവാദം വളര്‍ത്തുന്നത്': വിഷം ചീറ്റി ഗോഡ്സെയെ 'ദേശീയവാദി'യാക്കിയ ബി.ജെ.പി മന്ത്രി
ഭോപാല്‍: മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി മധ്യപ്രദേശ് ബി.ജെ.പി മന്ത്രി ഉഷ ഠാക്കൂര്‍. മദ്രസകളാണ് തീവ്രവാദം വളര്‍ത്തുന്നതെന്നാണ് ഉഷ ഠാക്കൂറിന്റെ പ്രസ്താവന. മദ്രസകള്‍ക്കു നല്‍കുന്ന എല്ലാ സഹായങ്ങളും നിര്‍ത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മദ്രസകളും സംസ്‌കൃത പഠനകേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്ന അസം സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂറിന്റെ വര്‍ഗീയ പരാമര്‍ശം.
'എല്ലാ മൗലികവാദികളും തീവ്രവാദികളും ജന്മമെടുക്കുന്നത് മദ്രസകളിലാണ്. ജമ്മുകശ്മീര്‍ ഒരു തീവ്രവാദ ഫാക്ടറിയായി മാറിയിരിക്കുകയാണ്'- മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു.
ദേശീയത പാലിക്കാന്‍ കഴിയാത്ത മദ്രസകളെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായവുമായി ലയിപ്പിച്ച് സമൂഹത്തിന്റെ സമ്പൂര്‍ണ്ണ പുരോഗതി ഉറപ്പാക്കണമെന്നും ഇവര്‍ പറയുന്നു.
ഇതിന് മുന്‍പും ഇവര്‍ നിരവധി തവണ വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഗാന്ധി ഘാതകനായ എന്ന് പ്രശംസിച്ചയാളാണ് ഉഷ ഠാക്കൂര്‍.
ഗോഡ്സെയെ 'ദേശീയവാദി'
ഈ വര്‍ഷം നവംബറോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ മദ്രസ, സംസ്‌കൃത സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.പൊതു പണം 'മത വിദ്യാഭ്യാസത്തിനായി ചെലവഴിക്കാന്‍ അനുവദിക്കാനാവില്ല' എന്നാണ് ഇതിന് അദ്ദേഹം നല്‍കിയ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."