HOME
DETAILS
MAL
പരപ്പനങ്ങാടിയില്‍ മലമ്പനി; ജാഗ്രതാ നിര്‍ദേശം
backup
May 13 2017 | 04:05 AM
പരപ്പനങ്ങാടി: നഗരസഭയിലെ ചിറമംഗലം സൗത്തില്‍ തൊഴിലാളിക്ക് എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്തതിനുപിന്നാലെ ചെട്ടിപ്പടിയിലെ കീഴ്ചിറയില്‍ യുവാവിനു മലമ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഇയാള്‍ ഇതരസംസ്ഥാന യാത്ര ചെയ്തിരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ പരിസരത്തെ ജനങ്ങളുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുന്നുണ്ട്.
പരിസരവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."