നിയന്ത്രിക്കാന്‍ ആളില്ല; പുന്നപ്രയില്‍ ഗതാഗതക്കുരുക്കേറുന്നു
അമ്പലപ്പുഴ :ഗതാഗതം നിയന്ത്രിക്കാന്‍ ആളില്ലാതായതോടെ പുന്നപ്രയില്‍ തിരിക്കേറുന്നു. സ്‌കൂളുകളും നിരവധി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഇവിടെ ജനങ്ങള്‍ റോഡ് മുറിച്ച് കടക്കാന്‍ നന്നേ പാടുപെടുകയാണ്. കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് വിദ്യാര്‍ത്ഥികളാണ്.
പുന്നപ്ര പൊലിസ് സ്റ്റേഷനില്‍ ട്രാഫിക്കിന്റെ ചുമതല വഹിച്ചിരുന്ന മൂന്നുഹോം ഗാര്‍ഡുകളെ അടുത്തിടെ ആലപ്പുഴ ട്രാഫിക്ക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതോടെ ഇവരുടെ സഹായവും നിലച്ചു.പുന്നപ്ര,അറവ് കാട് ,കളിതട്ട് ജങ്ഷന്‍, കളര്‍കോട് ചിന്മയാ സൂകൂള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ട്രാഫിക്ക് സംവിധാനം താറുമാറായത്.
അറവ് കാട് ജങ്ഷന് 100 മീറ്റര്‍ ചുറ്റളവിലായി ഹൈസ്‌കൂള്‍, യു.പി സ്‌കൂള്‍, പോളിടെക്‌നിക്ക് തുടങ്ങിയ അഞ്ചില്‍ അധികം വിദ്യാഭ്യാസ സ്ഥാപനവും 3000 ത്തോളം വരുന്ന വിദ്യാര്‍ത്ഥികളുമാണ് പഠനത്തിനായി എത്തുന്നതും തിരിച്ചു പോകുന്നതും.
പുന്നപ്ര യു.പി സ്‌കൂളിലും എല്‍പി സ്‌കൂളിലും കൂടി 1000 വിദ്യാര്‍ഥികളും ഇതേ പോലെ ചിന്മയാസ് കൂളിലും പഠനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രാവിലെയും വൈകുന്നേരം വന്ന് പോകാന്‍ റോഡ് മുറിച്ച് കടക്കാന്‍ പറ്റാത്ത അവസ്ഥയായി.
ഒരു ഹോം ഗാര്‍ഡിന്റെ ഒരു ഡൂട്ടി സമയം നിശ്ചയിച്ചിരിക്കുന്നത് സ്റ്റേഷന്‍ ഡൂട്ടി ആണെങ്കില്‍ 8 മണിക്കൂറും, ട്രാഫിക്ക് ഡൂട്ടിയാണെങ്കില്‍ 6 മണിക്കൂറുമാണ്. കൂടാതെ ഇവരെ മാതൃസ് റ്റേഷനില്‍ തന്നെ നിലനിര്‍ത്തണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവെങ്കിലും എസ്‌ഐയോട് തട്ടികയറിയെതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റപെട്ടത്. അതേസമയം അപകങ്ങള്‍ ഒഴിവാക്കി ജനങ്ങള്‍ സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."