ചെമ്മീനുമായി വന്ന മിനി ലോറിയും പാഴ്‌സല്‍ ലോറിയും കൂട്ടിയിടിച്ചു
ഹരിപ്പാട്: ചെമ്മീന്‍ കയറ്റി വന്ന മിനി ലോറിയും പാഴ്‌സല്‍ ലോറിയും കൂട്ടിയിടിച്ചു. ഡ്രൈവര്‍മാര്‍ക്ക് പരുക്കേറ്റു. ദേശീയപാതയില്‍ ഡാണാപ്പടി പാലത്തില്‍ ഇന്നലെ രാവിലെ 8.40 ഓടെയായിരുന്നു അപകടം.
കൊല്ലം നീണ്ടകരയില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് ചെമ്മീനും കയറ്റി പോയ മൂത്തേടം എന്ന പേരുള്ള മിനി ലോറി ടയര്‍ പഞ്ചറായി നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന പാഴ്‌സണ്‍ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ചെമ്മീന്‍ ലോറി പൂര്‍ണമായും തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. റോഡില്‍ ചിതറിയ ചെമ്മീന്‍ തൊഴിലാളികളും, ഹൈവേപൊലീസും, ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് നീക്കം ചെയ്തത്.
അപകടത്തില്‍ പാഴ്‌സല്‍ ലോറിയുടെ ഡീസല്‍ ടാങ്കിന് ചോര്‍ച്ച ഉണ്ടായതിനാല്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഡീസല്‍ മാറ്റിയതിന് ശേഷമാണ് റോഡില്‍ നിന്നും വാഹനങ്ങള്‍ വശങ്ങളിലേക്ക് മാറ്റിയത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. വാഹനങ്ങള്‍ മറ്റ് ഇടറോഡുകളിലൂടെ തിരിച്ച് വിട്ടാണ് ഗതാഗത തടസം ഒരു പരിധിവരെ കുറച്ചത്.
പരുക്കേറ്റ പാഴ്‌സല്‍ ലോറി ഡ്രൈവര്‍ കൊല്ലം മീയണ്ണൂര്‍ കണ്ണങ്കര കുന്ന് ബിനോയി ഭവനില്‍ വിന്‍സെന്റ്, മിനിലോറി ഡ്രൈവര്‍ അമ്പലപ്പുഴ കാക്കാഴം പുതുവല്‍ സിയാദ് (35), സഹായി കാക്കാഴം പുതുവല്‍ ഷൗക്കത്ത് (35) എന്നിവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."