തൃക്കാക്കര നഗരസഭ: ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി ഇരുപത് ലക്ഷം രൂപ നല്‍കും
കാക്കനാട്: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃക്കാക്കര നഗരസഭ ഒരു കോടി ഇരുപത് ലക്ഷം രൂപ നല്‍കും. തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഓണാഘോഷത്തിന് സര്‍ക്കാര്‍ അനുവദിച്ച ഇരുപത് ലക്ഷം രൂപയും നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും ഉള്‍പ്പെടെയാണ് യു.ഡി.എഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭ 1.2 കോടി നല്‍കുന്നത്. ഇന്നലെ നടന്ന കൗണ്‍സിലില്‍ ചെയര്‍പേഴ്‌സണ്‍ എം.ടി ഓമനയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി ഇരുപത് ലക്ഷം രൂപ നല്‍കാമെന്നു പ്രഖ്യാപിച്ചത്. ഇത് കൗണ്‍സില്‍ ഒന്നടങ്കം അംഗീകരിക്കുകയായിരുന്നു.
ദുരിതാശ്വാസ ക്യാംപിന്റെ പേരില്‍ അനധികൃതമായി പണം പിരിച്ച സി.പി.എം കൗണ്‍സിലര്‍ സി.എ നിഷാദിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാരായ അഡ്വ. പി.എം സലീം, പി.എം യൂസഫ് എന്നിവര്‍ ഉന്നയിച്ച ആക്ഷേപം കൗണ്‍സിലില്‍ ഏറെ നേരം ബഹളത്തിനിടയായി.എതിര്‍പ്പ് പ്രകടിപ്പിച്ച് ഇടതു കൗണ്‍സിലര്‍മാര്‍ ബഹളം വച്ചെങ്കിലും കൗണ്‍സിലര്‍ സി.എ നിഷാദ് മൗനം പാലിക്കുകയായിരുന്നു.
ടെന്‍ണ്ടര്‍ നടപടികളോ ക്വട്ടേഷനോ ഇല്ലാതെ 24-ാം ഡിവിഷനിലെ പൊതുതോട് ശുചീകരിച്ചതുമായി ബന്ധപ്പെട്ട തുക കൗണ്‍സിലര്‍ എം.എം നാസറിന്റെ പേരില്‍ മാറിയതുമായ വിഷയത്തില്‍ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് ഉന്നയിച്ച പരാതിയില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."