HOME
DETAILS
MAL
സഊദിയില്‍ 63,000 വ്യാജ ഖുര്‍ആന്‍ പ്രതികള്‍ പിടികൂടി
backup
May 13 2017 | 05:05 AM
മദീന: വില്‍പ്പനക്കായി അനധികൃതമായി രാജ്യത്തേക്ക് കടത്തിയ നിരവധി വ്യാജ ഖുര്‍ആന്‍ പ്രതികള്‍ പിടികൂടിയതായി സഊദി അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെയായി ഏകദേശം 63,000 ഖുര്‍ആന്‍ പ്രതികളാണ് വ്യാജമാണെന്ന് കണ്ടെത്തി പിടിച്ചെടുത്തത്.
പ്രിന്റ് ചെയ്ത രാജ്യമോ സ്ഥലമോ രേഖപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം മദീനയില്‍ പ്രവാചക പള്ളിയോടു ചേര്‍ന്നു വില്‍പ്പനയ്ക്കായി തയാറാക്കിയ 721 വ്യാജ ഖുര്‍ആന്‍ പ്രതികളും പിടിച്ചെടുത്തിരുന്നുവെന്ന് മദീന മുനിസിപ്പാലിറ്റി തലവന്‍ റമദാന് അല്‍ സഹ്റാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."