HOME
DETAILS
MAL
ട്രെയിന്‍ യാത്രക്കിടെ മകളെ കാണാതായി; സഹായാഭ്യര്‍ഥനയുമായി അച്ഛന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
backup
June 01 2019 | 12:06 PM
കോഴിക്കോട്: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ഥിച്ച് ഒരച്ഛന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ശിവാജി എന്നയാളാണ് മകളെ കണ്ടെത്താന്‍ സഹായമഭ്യര്‍ഥിച്ച് പോസ്റ്റിട്ടത് .പതിനേഴുകാരിയായ വിഷ്ണുപ്രിയ എന്ന പെണ്‍കുട്ടിയെയാണ് കാണാതായത്. ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനിലാണ് പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. രാവിലെ ആറു മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു. എന്നാല്‍ വിഷ്ണുപ്രിയ വീട്ടിലെത്തിയിട്ടില്ല. നീല ചുരിദാറാണ് പെണ്‍കുട്ടി ധരിച്ചിരുക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9605964319 ( ശിവാജി) എന്ന നമ്പറിലോ പൊലിസിലോ അറിയിക്കുക.
ശിവാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."