HOME
DETAILS

ഫലസ്തീന്‍ രാഷ്ട്രം അവകാശമാണെന്നും അതിനെതിരെയുള്ള പ്രവര്‍ത്തനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഒ.ഐ.സി ഉച്ചകോടി

  
backup
June 01 2019 | 13:06 PM

oic-uchakodi

 

മക്ക: ഫലസ്തീന്‍ രാഷ്ട്രം അവകാശമാണെന്നും അതിനെതിരെയുള്ള പ്രവര്‍ത്തനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ മക്ക ഉച്ചകോടി വ്യക്തമാക്കി. മക്കയില്‍ ചേര്‍ന്ന പതിനാലാമത് ഉച്ചകോടിയാണ് ഫലസ്തീന്‍ രാഷ്ട്രം ഫലസ്തീന്‍ ജനതയുടെ അവകാശമാണെന്നും ഇത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയത്. ഫലസ്തീന് സ്വതന്ത്രമായി ഇക്കാര്യത്തില്‍ പരിപൂര്‍ണ അവകാശമുണ്ടെന്ന് ഒ.ഐ.സി ആവര്‍ത്തിച്ചു. ഇതോടെ പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പാശ്ചാതലത്തില്‍ വിളിച്ചു ചേര്‍ത്ത മൂന്നു ഉച്ചകോടികളും സമാപിച്ചു.

ഫലസ്തീന്‍ എന്ന ചോദ്യത്തിന്റെ കേന്ദ്രാവിഷ്‌കാരത്തിന്റെയും ഇസ്ലാം സമൂഹത്തില്‍ ജറൂസലം എന്ന സ്ഥലത്തിന്റെ സ്ഥാനവും ഫലസ്തീന്‍ ജനതക്കുള്ള പിന്തുണയും ഇസ്ലാമിക് സമൂഹം ഉറപ്പിക്കുന്നതായും ഇക്കാര്യത്തില്‍ ഒ.ഐ.സി ഉച്ചകോടി പ്രസ്താവനയില്‍ പറഞ്ഞു. ഇത് കയ്യേറുന്നതില്‍ സ്വയം പ്രതിരോധം തീര്‍ക്കുന്നതും അംഗീകരിക്കണം. ഫലസ്തീന്‍ വിഷയത്തില്‍ നേരത്തെ സ്വീകരിച്ച തീരുമാനങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നതായിരുന്നു ഒ.ഐ.സി ഉച്ചകോടി തീരുമാനങ്ങള്‍.

ഇസ്റാഈല്‍ തലസ്ഥാനമായി ജറൂസലം തിരഞ്ഞെടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഉച്ചകോടി ഏതെങ്കിലും രാഷ്ട്രം ഈ തീരുമാനം അംഗീകരിക്കുന്നുവെങ്കില്‍ ഫലസ്തീനികളുടെയും ഇസ്‌ലാമിക ലോകത്തിന്റെയും ചരിത്രപരവും നിയമപരവും ദേശീയവുമായ അവകാശങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണ് ഇതെന്നും ഉച്ചകോടി വ്യക്തമാക്കി. സിറിയന്‍ ഗോലാന്‍ കുന്ന് കയ്യേറിയ ഇസ്റാഈല്‍ ഇവിടെ നിന്നും പിന്‍വാങ്ങണമെന്നും 1967, 1973 സമാധാന കരാറുകള്‍ അംഗീകരിച്ചു മുന്നോട്ട് പോകണമെന്നും ഒ ഐ സി ആവശ്യപ്പെട്ടു. മാര്‍ച്ച് 15 ഇസ്ലാമോഫോബിയക്കെതിരെയുള്ള അന്താരാഷ്ട്ര ദിനമായി അംഗീകരിക്കാന്‍ ഐക്യരാഷ്ട്ര സഭയോടും മറ്റു അന്താരാഷ്ട്ര, മേഖല സംഘടനകളോടും ഒ.ഐ. സി ആവശ്യപ്പെട്ടു.

ഫലസ്തീന്‍ ജനതയുടെ ന്യായമായ ദേശീയ അവകാശങ്ങളില്‍ അധിനിവേശവും പ്രശ്‌നപരിഹാര പദ്ധതിയും പരിഹാരം കാണാതെ നീണ്ടു നില്‍ക്കുന്നതും, ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ ഇസ്റാഈല്‍ അംഗീകരിച്ചതിനെ യുഎസ് ഭരണകൂടം അംഗീകാരം നല്‍കിയതുള്‍പ്പെടെയുള്ള നടപടികളെ ഉച്ചകോടി നിശിതമായി വിമര്‍ശിക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. സല്‍മാന്‍ രാജാവ് വിളിച്ചു ചേര്‍ത്ത ജിസിസി, അറബ് അടിയന്തിര ഉച്ചകോടിക്ക് ശേഷമായിരുന്നു ഒ.ഐ.സി ഉച്ചകോടി മക്കയില്‍ ചേര്‍ന്നത്.

'ഭാവിയിലേക്ക് ഒരുമിച്ച്' എന്ന തലക്കെട്ടില്‍ മക്കയില്‍ നടന്ന ഉച്ചകോടിയില്‍ ഇസ്ലാമിക ലോകത്തെ പ്രശ്‌നങ്ങള്‍ ഒരുമയോടെ നേരിടുകയാണ് ലക്ഷ്യമാക്കിയത്. സഊദി അറേബ്യാക്ക് പുറമെ ബഹ്റൈന്‍, കുവൈത്, ജോര്‍ദാന്‍, തുര്‍ക്കി, ടുണീഷ്യ, സെനഗല്‍, നൈജീരിയ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ ഉന്നതര്‍ ഉച്ചകോടിയില്‍ സംസാരിച്ചു. ഫലസ്തീന്‍ വിഷയം, തീവ്രവാദം, ഭീകര വാദം എന്നിവയെ പ്രതിരോധിക്കല്‍, ലോകത്ത് വളര്‍ന്നു വരുന്ന ഇസ്ലാമോ ഫോബിയ തുടങ്ങി ഇസ്ലാം, മുസ്ലിം വിഷയങ്ങളില്‍ അധിഷ്ടിതമായിരുന്നു ചര്‍ച്ചകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago