സ്വകാര്യ ആശുപത്രിയില്‍ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിന്റെ ആക്രമണം
രാജാക്കാട്: രാജാക്കാട് സ്വകാര്യ ദന്തല്‍ ക്ലിനിക്കില്‍ മാനസിക അസ്വാസ്ഥ്യതയുള്ള യുവാവിന്റെ ആക്രമണം. ആശുപത്രിക്കുള്ളിലെ ഉപകരണങ്ങളടക്കം നശിപ്പിച്ചു.
ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി. തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മുക്കുടി പുത്തന്‍പുരയ്ക്കല്‍ എബനൈസറാണ് രാജാക്കാട് പ്രവര്‍ത്തിക്കുന്ന ജോയിസ് ദന്തല്‍ ക്ലിനിക്കില്‍ ആക്രമണം നടത്തിയത്. ഇന്നസെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ആശുപത്രിയിലേയ്ക്ക് കയറിവന്ന യുവാവ് മുന്‍വശത്തെ ചില്ലില്‍ ചുവന്ന പെയിന്റുകൊണ്ട് റാംസ് ഇന്‍ഡ്യ എന്ന് എഴുതിയതിന് ശേഷം ആശുപത്രിയിക്കുള്ളില് കയറി രണ്ട് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നതിനിടയില്‍ അരയില്‍ തിരുകിയിരുന്ന വാക്കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഉള്ളിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരും ഒരു രോഗിയും ആശുപത്രിയ്ക്കുള്ളിലെ ശൗചാലയത്തില്‍ കയറി കതകടച്ചു. തുടര്‍ന്ന് ഉള്ളിലുണ്ടായിരുന്ന കംപ്യൂട്ടറുകളും, ടി വി, മറ്റ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. യുവാവ് രാവിലെ ഇതേ ആശുത്രിയില്‍ എത്തി പല്ല് ക്ലീന്‍ ചെയ്ത് പണം നല്‍കാതെ മടങ്ങിയിരുന്നെന്നും തിരിച്ച് വിളിച്ചിട്ടും നില്‍ക്കാതെ പോകുകയാണ് ചെയ്തതെന്നും ജീവനക്കാര്‍ പറയുന്നു.
തുടര്‍ന്ന് വൈകുന്നേരമെത്തി അക്രമണം നടത്തുകയായിരുന്നു. യുവാവിനെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ പാലകുന്നേല്‍ രാജാക്കാട് ബെന്നിക്കാണ് പരിക്കേറ്റത്. ഇയാളെ രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം വിധഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി. സംഭവമറിഞ്ഞ് രാജാക്കാട് പൊലിസ് സ്ഥലത്തെത്തി യുവാവിനെ പിന്തുടര്ന്ന് പിടികൂടുകയും ചെയ്തു. യുവാവ് വര്‍ഷങ്ങളായി അപസ്മാരത്തിന് മരുന്നു കഴിയ്ക്കുന്നുണ്ടെന്നും കൂടാതെ മാനസീക അസ്വാസ്ഥ്യമുള്ളയാളാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."