വ്യാജ വീഞ്ഞ് എക്സൈസ് പിടികൂടി; രണ്ടു പേര് അറസ്റ്റില്‍
വണ്ടിപ്പെരിയാര്‍ : അനധികൃത വില്‍പ്പനക്കായി കൊണ്ടുവന്ന വ്യാജ വീഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
തൃശൂര്‍ ചാലക്കുടി അന്നല്ലൂര്‍ സ്വദേശികളായ ഊട്ടോളി ഹൗസില്‍ അനിരുദ്ധന് (47), പാലപ്പറമ്പില്‍ വീട്ടില്‍ പ്രദീപ് (48) എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ ഉച്ചയോടെ വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുമുമ്പ് തൃശൂരില്‍ നിന്നും കൊണ്ടുവരുന്ന അനധികൃത വൈന്‍ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്.
ഇവരില്‍ നിന്നും വൈന്‍ അഥേയാ എന്ന പേരിലുള്ള 750 മില്ലിയുടെ 152 ബോട്ടില്‍ വൈന്‍ കണ്ടെടുത്തു ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 31 ഡി 737ാം നമ്പര്‍ നാനോ കാറും കസ്റ്റഡിയിലെടുത്തു.
ലൈസന്‍സോ മറ്റു രേഖകളോ ഇല്ലാതെയാണ് ഇവര്‍ വ്യാജ വൈനുമായി വിനോദസഞ്ചാര കേന്ദ്രമായ കുമളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വില്‍പ്പനയ്ക്കായി എത്തുന്നത്. തൃശൂര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് സ്വയം നിര്‍മ്മിക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി കെ രഘു, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ചന്ദ്രന്‍കുട്ടി പ്രിവന്റീവ് ഓഫീസര്‍മാരായ ഷാഫി അരവിന്ദാക്ഷന്, ഡി സതീഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ബി രാജ്കുമാര്, ജോസി വര്‍ഗീസ്, അനീഷ് ടി എ, രാജീവ് ജി, ഷൈന്‍ എഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."