HOME
DETAILS
MAL
പെരിങ്ങളത്ത് ഡെങ്കിപ്പനി; ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി
backup
May 13 2017 | 05:05 AM
ചൊക്ലി പാനൂര്‍ നഗരസഭയിലെ പെരിങ്ങളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ അണിയാരത്ത് ഡെങ്കി പനി ബാധിച്ചതായി സംശയം. അണിയാരം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്പ്രവേശിപ്പിച്ചു. പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അണിയാരം പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി റംലയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്നു.സക്വാഡ് പ്രവര്‍ത്തനവും കൊതുകു നശീകരണവും നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മഹേഷ് കോളോറ, സി.ബി മഞ്ചിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നു. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ആരോഗ്യവകുപ്പധികൃതര്‍ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."