HOME
DETAILS
MAL
കേരള കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി; മാണി വിഭാഗം നേതാവിനെ നീക്കി
backup
June 01 2019 | 16:06 PM
ഇടുക്കി: കേരള കോണ്‍ഗ്രസില്‍ മാണി വിഭാഗം നേതാവിനെതിരെ അച്ചടക്ക നടപടി. ഇടുക്കി ഇടവെട്ടി മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്‍ പുതിയേടത്തിനെതിരെയാണ് നടപടി. ഇദ്ദേഹത്തെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി. ഇടുക്കി ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബാണ് നടപടിയെടുത്തത്.
കേരള കോണ്‍ഗ്രസില്‍ മാണി- ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള പോര് മുറുകിയിരിക്കുകയാണ്. പി.ജെ ജോസഫിന്റെ കോലം കത്തിക്കാന്‍ നേതൃത്വം നല്‍കിയത് മാണി ഗ്രൂപ് അംഗമായ ജയകൃഷ്ണനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."