HOME
DETAILS
MAL
മാലിന്യം ഉപേക്ഷിച്ചാലും കത്തിച്ചാലും നടപടി
backup
May 13 2017 | 05:05 AM
പെരിങ്ങത്തൂര്‍: പാനൂര്‍ നഗരസഭ അതിര്‍ത്തിക്കുള്ളില്‍ പ്ലാസ്റ്റിക്ക് വസ്തുക്കളും മാലിന്യങ്ങളും കത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പാനൂര്‍ നഗരസഭാധ്യക്ഷ കെ.വി റംല പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ശുചിത്വവുമായി ബന്ധപ്പെട്ട് പാനൂര്‍ നഗരസഭ വേറിട്ട നടപടിക്രമങ്ങളും തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. പാനൂര്‍ നഗരസഭയെ സമ്പൂര്‍ണ്ണ ശുചിത്വ നഗരസഭയായി തീര്‍ക്കലാണ് പ്രഥമ പരിഗണന. ആയതിനാല്‍ തുടര്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പരിപൂര്‍ണ പിന്തുണ ഉണ്ടാവണമെന്നും അനധികൃത മാലിന്യം തള്ളല്‍ പോലുള്ളവ കണ്ടെത്തിയാല്‍ നഗരസഭാ സെക്രട്ടറിയെ അറിയിക്കണമെന്നും നഗരസഭാധ്യക്ഷ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."