HOME
DETAILS

'സ്‌നേഹിത'ക്ക് സ്വന്തമായൊരു കൂടുവേണം

  
backup
September 13 2018 | 05:09 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af

മഞ്ചേരി: മാനസിക വെല്ലുവിളി നേരിടുന്ന തങ്ങളുടെ പെണ്‍കുട്ടികള്‍ സമൂഹത്തില്‍ അവഗണിക്കപ്പെടാതിരിക്കാന്‍ കാവലിരിക്കുകയാണ് മഞ്ചേരിയിലെ ഒരു പറ്റം അമ്മമാര്‍. മരുന്നുമണക്കുന്ന നാലുമൂല മുറിയില്‍ ഇരുന്ന് വിധിയെ പഴിച്ചും ദുരിതഭാരം പേറിയും ജീവിതം കഴിച്ചുകൂട്ടിയ പത്ത് പെണ്‍കുട്ടികള്‍ ഇന്ന് മഞ്ചേരി ഇരുപത്തി രണ്ടാം മൈലില്‍ പ്രവര്‍ത്തിക്കുന്ന 'സ്‌നേഹിത' കമ്യൂണിറ്റി റിഹാബിലിറ്റേഷന്‍ സെന്ററില്‍ ഇരുന്ന് പുതിയ സ്വപ്നങ്ങള്‍ നെയ്‌തെടുക്കുകയാണ്. തങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് വിധിയോട് പോരാടി വൈകല്യങ്ങളെ തോല്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ പെണ്‍പട. പക്ഷെ ഇവര്‍ക്ക് അധികൃതരുടെ കനിവ് വേണം.
ആനക്കയം പെരിമ്പലം സ്വദേശി കെ.എം സക്കീര്‍ ഹുസൈന്റെ ഭാര്യ പി.ടി ലൈലാബിയാണ് ഈ സദുദ്യമത്തിന് വിത്തുപാകിയത്. ലൈലാബിയുടെ മകള്‍ ഫാതിമ ബിന്‍സിക്ക് രണ്ടാം വയസില്‍ മാനസിക പ്രയാസം നേരിട്ടതോടെയാണ് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഒരു കേന്ദ്രം പണിയണമെന്ന ആഗ്രഹമുണ്ടായത്. ഒടുവില്‍ കഴിഞ്ഞ ജൂണില്‍ മഞ്ചേരി ഗവ.ഗേള്‍സ് സ്‌കൂളില്‍ ലൈലാബിയുടെ നേതൃത്വത്തില്‍ മാനസിക വൈകല്യം നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു. ഈ സംഗമത്തില്‍ നിന്നാണ് പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി ഒരു കേന്ദ്രം തുടങ്ങാനുള്ള തീരുമാനം കൈകൊണ്ടത്.
പത്ത് അമ്മമാരുടെ പ്രയത്‌നത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നിനാണ് മഞ്ചേരി ഇരുപത്തി രണ്ടാം മൈലില്‍ വാടക കെട്ടിടത്തില്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. മഞ്ചേരി നഗരസഭയിലേയും ആനക്കയം പഞ്ചായത്ത് പരിധിയിലെയും 18 വയസ് മുതല്‍ 41 വരെ പ്രായമുള്ള സ്ത്രീകളാണ് ഇവിടെയുള്ളത്. സര്‍ക്കാറും തദ്ധേശ സ്ഥാപനങ്ങളും ഏറ്റെടുത്ത് സംരക്ഷിക്കേടാസം നല്‍കുന്നത്.
കരകൗശല വസ്തുക്കള്‍ നിര്‍മിച്ചും മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ യോഗ അഭ്യസിച്ചും അവര്‍ പുതുജീവിതത്തിലേക്ക് തിരിച്ച് വരുമ്പോഴും സാമ്പത്തിക പരാധീനതയാണ് 'സ്‌നേഹിത'യെ തളര്‍ത്തുന്നത്. പ്രതിമാസം ഓരോ കുട്ടിയുടെയും ചികിത്സക്ക് മാത്രം ചിലവ് വരുന്നത് ആറായിരത്തോളം രൂപയാണ്. കെട്ടിട വാടകയും ഭക്ഷണ ചിലവും കൂടി ചേര്‍ത്താല്‍ മാസത്തില്‍ ഒരു ലക്ഷം രൂപ ചിലവ് വരും. സാമൂഹ്യ നീതി വകുപ്പും മഞ്ചേരി നഗരസഭയും ആനക്കയം പഞ്ചായത്തും മനസുവച്ചാല്‍ ഇവര്‍ക്ക് സ്വന്തം കെട്ടിടമൊരുക്കാന്‍ സാധിക്കുമെങ്കിലും അധികൃതര്‍ ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണ്. ദുരിത ജീവിതങ്ങളുടെ സംരക്ഷണത്തിനായി കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
നഗരസഭയുടെ പ്ലാസ്സിക് രഹിത പദ്ധതിയുടെ ഭാഗമായി പേപ്പര്‍ കവര്‍ നിര്‍മാണത്തിന് ചുമതലപ്പെടുത്തിയാല്‍ ഏറ്റെടുക്കാന്‍ ഒരുക്കമാണെന്ന് ഇവര്‍ പറയുന്നു. പി.ടി ലൈലാബി, കെ.നസീറ, കെ.എം സാബിറ, വി.പി ഹസീന കരീം, കെ. റൈഹാനത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിനായി യൂനിയന്‍ ബാങ്കിന്റെ മഞ്ചേരി ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചു.
AC- 571102010015643.IFSC -UBIN 0557111
ഫോണ്‍: 9496843181.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago
No Image

കിടപ്പുരോഗിയായ ഭാര്യയെ കൊല്ലാന്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും 

Kerala
  •  3 months ago
No Image

ഹസന്‍ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഉടന്‍ തിരിച്ചടി നല്‍കി ഹിസ്ബുല്ല

International
  •  3 months ago
No Image

കര്‍ണാടകയില്‍ രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായി അപൂര്‍വ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാന്‍ വമ്പന്‍ തിരക്ക്

National
  •  3 months ago
No Image

അന്നയുടെ കുടുംബത്തോട് സംസാരിച്ച് കമ്പനി ചെയർമാൻ; ജീവനെടുത്തത് ജോലിഭാരമെന്ന് പിതാവ്, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Kerala
  •  3 months ago
No Image

ഡ്രഡ്ജർ രാവിലെ എത്തും; ഉറപ്പിക്കാൻ വേണ്ടത് 5 മണിക്കൂർ വരെ സമയം; അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിച്ചേക്കും

Kerala
  •  3 months ago
No Image

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു; നിരവധിപേക്ക് പരുക്ക്

Kerala
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; വീണ്ടും ട്രഷറി നിയന്ത്രണം, പരിധി അഞ്ച് ലക്ഷം

Kerala
  •  3 months ago