മഹാരാഷ്ട്രയില്‍ ബിജെപി നേതാവ് ഏക്നാഥ് ഗഡ്സെ പാര്‍ട്ടി വിട്ടു, ഇനി എന്‍സിപിക്കൊപ്പം
മുംബൈ: ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഏക്നാഥ് ഗഡ്സെ പാര്‍ട്ടി വിട്ടു. ഗഡ്സെ എന്‍.സി.പിയില്‍ ചേരുമന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ അറിയിച്ചു.' 35 വര്‍ഷത്തെ സേവനം മതിയാക്കി അദ്ദേഹം ബി.ജെ.പി വിട്ടു. വെള്ളിയാഴ്ച വൈകീട്ടോടെ അദ്ദേഹം എന്‍.സി.പിയില്‍ ചേരും' , പാട്ടീല്‍ പറഞ്ഞു.
ബി.ജെ.പിയിലെ മറ്റ് ചില നേതാക്കളും വിവിധ തലങ്ങളിലുള്ള നിരവധി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും വൈകാതെ തന്നെ ഗഡ്സെയുടെ മാതൃക സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.പി പ്രസിഡന്റ് ശരദ് പവാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ ഗഡ്സെസന്നദ്ധത പ്രകടിപ്പിച്ചു. ബി.ജെ.പിയില്‍ വലിയ അനീതി നേരിടേണ്ടി വന്നിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ള നേതാക്കള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്‍.സി.പിയില്‍ പ്രവേശിക്കും', പാട്ടീല്‍ പറഞ്ഞു.
ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതായി ഗഡ്സെ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഗഡ്സെയുടെ രാജി കത്ത് ഇതുവരെ പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്ഥാന ബി.ജെ.പി വക്താവ് കേശവ് ഉപാധ്യേയ പറഞ്ഞത്.
അതിനിടെ ഗഡ്സെയുടെ രാജിയുമായി ബന്ധപ്പെട്ട വാര്‍ത്തകളോടൊന്നും പ്രതികരിക്കാനില്ലെന്നായിരുന്നു ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."