കാനാമ്പുഴ അതിജീവനം: ദീപം തെളിയിക്കല്‍ ഇന്ന്
കണ്ണൂര്‍: കാനാമ്പുഴ അതിജീവനം പരിപാടിയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനായി ഇന്ന് രാത്രി പുഴയോരത്ത് അതിജീവന ദീപം തെളിയിക്കും. പരിപാടിയുടെ ഭാഗമായി നാളെ അയ്യായിരം പേര് അണിനിരക്കുന്ന ശുചീകരണ യജ്ഞവും നടക്കും. രാവിലെ എട്ട് മണിക്ക് താഴെ ചൊവ്വയില്‍ നടക്കുന്ന ചടങ്ങ് ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനാകും. മേയര്‍ ഇ.പി ലത, പി.കെ ശ്രീമതി എം.പി,
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഹരിതകേരള മിഷന് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമ, രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രാദേശിക സംഘാടക സമിതികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളിലായാണ് പുഴ ശുചീകരണ പരിപാടി നടക്കുക. ഇവിടങ്ങളിലെല്ലാം ഏഴുമണി മുതല്‍ തന്നെ ശുചീകരണം ആരംഭിക്കും. പത്ത് കിലോമീറ്റര്‍ നീളമുള്ള മാലിന്യം നിറഞ്ഞ ചാല് ശുചീകരിച്ച് പുഴയാക്കി മാറ്റുകയാണ് ഈ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."