കോട്ടക്കലില്‍ ഇനി ഇക്കോ ഷോപ്പും പച്ചക്കറി വിപണന കേന്ദ്രവും
കോട്ടക്കല്‍: കോട്ടക്കല്‍ ടൗണില്‍ തിങ്കളാഴ്ച മുതല്‍ ഇക്കോ ഷോപ്പും പച്ചക്കറി വിപണന കേന്ദ്രവും യാഥാര്‍ഥ്യമാകുന്നു. കൃഷി വകുപ്പിന്റെയും വെജിറ്റബിള്‍ ആന്‍ഡ് പ്രമോഷന് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് നഗരസഭാ ചെയര്മാന് കെ.കെ നാസര്‍ പറഞ്ഞു. കോട്ടക്കല്‍, മലപ്പുറം നഗരസഭകള്‍, പൂക്കോട്ടൂര്‍, കോഡൂര്‍, ഒതുക്കുങ്ങല്‍, പൊന്മള പഞ്ചായത്തുകളിലെ കര്‍ഷകരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജൈവ രീതിയില്‍ കര്‍ഷകര്‍ വിളയിച്ചെടുത്ത കാര്‍ഷിക ഉല്പന്നങ്ങള് കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡിനു സമീപം പ്രത്യേകം തയാര്‍ ചെയ്ത വിപണന കേന്ദ്രത്തില്‍ മിതമായ വിലക്കു വില്പനക്കു സജ്ജമാക്കും.
കോട്ടക്കല്‍ കൃഷിഭവനു സമീപത്തായി മുനിസിപ്പല്‍ കെട്ടിടത്തില്‍ കര്‍ഷകര്‍ക്കാവശ്യമായ കൃഷി ഉപകരണങ്ങള്‍, വളം, കീടനാശിനികള്‍, വിത്തുകള്‍, ഗ്രോ ബാഗ്, ചെടിച്ചട്ടികള്‍ തുടങ്ങിയവ ഇവിടെ ലഭ്യാകുന്ന രീതിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ വിത്തുകള്‍ക്കും ആനക്കയം, തവനൂര്‍, മണ്ണുത്തി എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന വിത്തുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ രണ്ട് ലക്ഷം രൂപയാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്. തിങ്കളാഴ്ച നഗരസഭാ ചെയര്മാന് കെ.കെ നാസറിന്റെ അധ്യക്ഷതയില്‍ കെ.കെ.ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."