ആരുരക്ഷിക്കും ഈ മലനിരകളെ... ആസന്നമരണം കാത്ത് മലയോരം
ശ്രീകണ്ഠപുരം: മലയോര മേഖലയില്‍ മലകള്‍ ഒന്നടങ്കം ഇടിച്ച് നിരത്തി ക്വാറിമാഫിയകള്‍ ഖനനം നടത്തുമ്പോള്‍ പ്രതികരിക്കാനാവാതെ ജനങ്ങള്‍. ശ്രീകണ്ഠപുരം നഗരസഭയിലെ ചെമ്പന്തൊട്ടിക്കടുത്ത് കരയത്തുംചാല്‍, അലോറ മലകളിലാണ് നൂറ് കണക്കിന് ഏക്കറുകള്‍ ഇങ്ങനെ കുന്നിടിച്ച് പാറപ്പൊട്ടിച്ച് വന്‍ഖനനം നടത്തുന്നത്. കോടികള്‍ മുടക്കി ഭൂമാഫിയ നടത്തുന്ന ഈ ഖനനം പ്രദേശവാസികളെ പെരുവഴിയിലാക്കുകയാണ്.
ഭൂമാഫിയയുടെ ഭീഷണിയില്‍ പലരും കിടപ്പാടമുള്‍പ്പടെയുള്ള സ്ഥലങ്ങള്‍ ചെറിയ വിലക്ക് ക്രഷര്‍ ഉടമകള്‍ക്ക് വിറ്റൊഴിയുകയാണ്. ടണ്‍ കണക്കിന് എംസാന്റ് ദിനംപ്രതി ഉല്‍പാദിപ്പിക്കുന്നതിനാല്‍ അടുത്തുള്ള ചെമ്പന്‍ തൊട്ടി തോട് പൊടിപടലങ്ങളാല്‍ മലിനമായിരിക്കുകയാണ്. മലയുടെ താഴെ ഭാഗത്ത് താമസിക്കുന്ന ഇരുനുറോളം വീട്ടുകാര്‍ ഉഗ്രസ്‌ഫോടനങ്ങളില്‍ വിറച്ചുജീവിക്കുകയാണ്. എന്നാല്‍ ഇവര്‍ക്കെതിരേ ആരും ചെറുവിരല്‍ അനക്കുന്നില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഖനനം തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ വന്‍ പ്രകൃതി ദുരന്തത്തിന് കാരണമാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.ജില്ലയിലും പുറത്തും ഇതരസംസ്ഥാനത്തും കരിങ്കല്ലുകളും എം സാന്റും കയറ്റി കൊണ്ടു പോകുന്നത് ഈ ഭാഗത്ത് നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."