'മോദി നിര്‍മിത ദുരന്തങ്ങളാല്‍ രാജ്യം ബുദ്ധിമുട്ടുകയാണ്';രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി നിര്‍മ്മിത ദുരന്തങ്ങള്‍ കൊണ്ട് രാജ്യം ബുദ്ധിമുട്ടുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
'മോദി നിര്‍മിത ദുരന്തങ്ങള്‍ കൊണ്ട് രാജ്യം ബുദ്ധിമുട്ടനുഭവിക്കുന്നത് തുടരുകയാണ്. പട്ടിണിമരണങ്ങളുടെ പ്രത്യേകിച്ച് കുട്ടികളുടെ മരണങ്ങളുടെ വാര്‍ത്ത ഹൃദയഭേദകമാണ്. ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുമ്പോള്‍ എങ്ങനെയാണ് ഇന്ത്യാ സര്‍ക്കാരിന് ഇത് ചെയ്യാന്‍ കഴിയുന്നത്?', ട്വിറ്ററില്‍ കുറിച്ചു.
നേരത്തേയും രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. മോദി സര്‍ക്കാര്‍ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുന്ന തിരക്കിലാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.ആഗോള പട്ടിണി സൂചികയില്‍ 107 രാജ്യങ്ങളുടെ പട്ടികയില്‍ 94ാം റാങ്കിലാണ് ഇന്ത്യ.
https://twitter.com/RahulGandhi/status/1318877314600497152
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."