കുറാഞ്ചേരി ദുരന്തം: എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലവും വീടും ഉറപ്പുവരുത്തുമെന്ന് അനില്‍ അക്കര
വടക്കാഞ്ചേരി: കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കു സ്ഥലവും വീടും ഉറപ്പുവരുത്തുമെന്ന് അനില്‍ അക്കര എം.എല്‍.എ പറഞ്ഞു. കെ.പി.സി.സി യുടെ ആയിരം ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറാഞ്ചേരിയില്‍ തകര്‍ന്ന മൂന്ന് വീടുകളും പുനര്‍നിര്‍മിച്ച് നല്‍കുമെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു. കുറാഞ്ചേരി ദുരന്തത്തിന്റെ ആഘാതം പഠിക്കുന്നതിന് മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ സമിതി അടുത്ത മാസം 10, 11 ദിവസങ്ങളില്‍ കുറാഞ്ചേരി സന്ദര്‍ശിക്കുമെന്നും അനില്‍ അറിയിച്ചു.
ദുരന്തത്തില്‍ വീട് പൂര്‍ണമായും മണ്ണിലടിയിലാവുകയും മാതാപിതാക്കളെ നഷ്ടപ്പെടുകയും ചെയ്ത കൊല്ലം കുന്നേല്‍ കുടുംബത്തിലേക്ക് മൂന്ന് ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അനില്‍ അക്കര. അമ്പലപ്പാട് സര്‍വിസ് സഹകരണ ബാങ്ക് മെംബറായിരുന്ന പരേതനായ മത്തായി ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു.
അന്ന് ബാങ്ക് നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് മത്തായിയെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ത്തിരുന്നു. ദുരന്തം മത്തായിയെ തട്ടിയെടുത്തപ്പോള്‍ അതിവേഗം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്‍ഷൂറന്‍സ് കമ്പനി തുക നല്‍കുകയായിരുന്നു.
അനില്‍ അക്കരയില്‍ നിന്ന് മത്തായിയുടെ മകന്‍ സിജോ തുക ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് പി.എം കുരിയാക്കോസ് മാസ്റ്റര്‍, നഗരസഭ കൗണ്‍സിലര്‍മാരായ കെ. അജിത്കുമാര്‍, ടി.വി സണ്ണി,
സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ബി സിന്ധു, ഡയറക്ടര്‍മാരായ ജിജോ കുരിയന്‍, പി.ജെ രാജു, ടി.എ ശങ്കരന്‍ , വി.എം കുരിയാക്കോസ് , ലിസി രാജു, പറമ്പായി ശാഖാ മാനേജര്‍ വി.എ ഷാജി, കമ്പനി ജീവനക്കാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."