ക്ഷീരകര്‍ഷകര്‍ക്ക് പാലിന് അധികം വില; 'ക്ഷീരവിദ്യ'യുമായി മില്‍മ
കോഴിക്കോട്: ക്ഷീരകര്‍ഷകര്‍ക്ക് അധിക പാല്‍വില നല്കുന്ന 'ക്ഷീരവിദ്യ' പദ്ധതി മില്‍മ നടപ്പാക്കി. കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ ക്ഷീരസംഘങ്ങള്‍ മില്‍മക്ക് നല്കിയ ഓരോ ലിറ്റര്‍ പാലിനും ഒരു രൂപ വീതമായിരിക്കും അധിക വിലയായി അനുവദിക്കുക. സംഘങ്ങള്‍ മാര്‍ച്ച് മാസം നല്കിയ പാലിന്റെ അളവ് കണക്കാക്കി പാല്‍വിലയോടൊപ്പം സംഘങ്ങള്‍ക്ക് തുക മുന്‍കൂര്‍ നല്‍കിയെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു.
സംഘങ്ങള്‍ ജൂണ്‍ 10 ന് മുന്‍പായി തുക കര്‍ഷകര്‍ക്ക് നല്കി രേഖകള്‍ സമര്‍പ്പിക്കണം. 1.95 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നതെന്ന് മലബാര്‍ മേഖലാ യൂനിയന്‍ അഡ്മിനിട്രേറ്റര്‍ പാട്ടീല്‍ സുയോഗ് സുബാഷ് റാവു, മാനേജിങ് ഡയരക്ടര്‍ ഇന്‍ ചാര്‍ജ് വിജയകുമാരന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."