HOME
DETAILS
MAL
ശക്തമായ വേനല്‍മഴയ്ക്ക് സാധ്യത
backup
May 13 2017 | 05:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈമാസം അവസാനംവരെ വേനല്‍മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാലവര്‍ഷം ജൂണ്‍ ഒന്നിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അഞ്ച് ദിവസത്തിന്റെ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയരക്ടര്‍ എ. സുദേവന് പറഞ്ഞു. കാലവര്‍ഷത്തില്‍ സാധാരണ ലഭിക്കാറുള്ള മഴ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."