ബലാത്സംഗം: പാസ്റ്റര്‍ക്ക് ജീവിതാവസാനംവരെ തടവ്
തൃശൂര്‍: പട്ടികജാതിക്കാരിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പാസ്റ്ററെ ജീവിതാവസാനം വരെ തടവിനും 50,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
പീച്ചി തെക്കേപായ്കണ്ടത്തെ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചിലെ പാസ്റ്ററായ കോട്ടയം നെടുകണ്ടം കറുകച്ചാല്‍ സ്വദേശി കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ.ജെയിംസ് (35) ആണ് ശിക്ഷിക്കപ്പെട്ടത്. പ്രതി 2013-15 കാലഘട്ടത്തില്‍ ഈ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 40 വര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്, പീച്ചിയിലെ പാസ്റ്ററുടെ ഔദ്യോഗികവസതി എന്നിവിടങ്ങളില്‍ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
തൃശൂര്‍ പോക്സോ സ്പെഷല്‍ സെഷന്‍സ് കോടതിയുടെ ചാര്‍ജ് വഹിക്കുന്ന സെഷന്‍സ് ജഡ്ജി നിക്സണ് എം.ജോസഫാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടി സ്കൂളിലെ ടീച്ചറോടാണ് പീഡനവിവരം ആദ്യം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."