വലിയ വ്യക്തികളുടെ തുടര്‍ച്ച നിലനിര്‍ത്തണം: ഓണമ്പിള്ളി മുഹമ്മദ് ഫൈസി
മാള: വിടവാങ്ങിയ വലിയ വ്യക്തികളുടെ തുടര്‍ച്ച നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി. എസ്.വൈ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹാജി ഹൈദര്‍ മാരേക്കാട് അനുസ്മരണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വന്തം രോഗവും പ്രയാസങ്ങളും അവഗണിച്ച് ജീവിതാന്ത്യം വരെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ ശ്രമിച്ച ഹൈദര്‍ സാഹിബിനെ പോലുള്ളവരുടെ ജീവിതം പ്രാസ്ഥാനീക രംഗത്തുള്ളവര്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നത്. പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് വേണ്ടിയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ശേഷം ജീവിതത്തില്‍ നിന്ന് വിടവാങ്ങിയതിലൂടെ നിസ്വാര്‍ത്ഥ ജനസേവകര്‍ എങ്ങനെയാകണം എന്ന് തന്റെ പിന്‍ഗാമികള്‍ക്ക് അദ്ദേഹം കാണിച്ചു കൊടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി.
മാരേക്കാട് ഹമദാനി ഇസ്‌ലാമിക് സെന്ററില്‍ നടന്ന സംഗമം എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍ ഉദ്ഘാടനം ചെയ്തു. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ മുകുന്ദപുരം താലൂക്ക് ജനറല്‍ സെക്രട്ടറി സി.പി മുഹമ്മദ് ഫൈസി അധ്യക്ഷനായി. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷറഫുദ്ധീന്‍ മൗലവി വെണ്‍മെനാട്, ട്രഷറര്‍ സി.കെ അഷറഫലി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.ടി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി വി.എം ഇല്‍യാസ് ഫൈസി സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ കല്ലേപ്പാടം, ആര്‍.എസ് മുഹമ്മദ് മോന്‍, എസ്.വൈ.എസ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കബീര്‍ ഫൈസി പുത്തന്‍ചിറ, ജില്ലാ വര്‍ക്കിങ് സെക്രട്ടറി പി.പി മുസ്തഫ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."