തിരിച്ചറിവിന്റെ പ്രകൃതി പാഠങ്ങളുമായി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാര്‍ഥികളുടെ കാനന യാത്ര
എടത്തനാട്ടുകര: നാട്ടറിവുകളും പ്രകൃതി പാഠങ്ങളും തിരിച്ചറിയാനും പ്രകൃതി ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചകള്‍ കണ്ടറിയാനും ഹര്‍ത്താല്‍ ദിനത്തില്‍ എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാര്‍ഥികള്‍ നടത്തിയ കാനന യാത്ര ശ്രദ്ധേയമായി.
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റിനു കീഴിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രൊജക്ടിന്റെഭാഗമായാണ് കാനന യാത്ര സംഘടിപ്പിച്ചത്.
സ്കൂളില്‍ നിന്നും ഉരുള്‍പൊട്ടലുണ്ടായ കോട്ടോപ്പാടം പഞ്ചായത്തിലെ കരടിയോട് വരെയുള്ള കാല്‍നട യാത്ര വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി. കാടും നാടും തോടും പുഴയും താണ്ടിയുള്ള യാത്ര ക്ലാസ്സ് മുറികളള്ക്കും പാഠ പുസ്തകങ്ങള്‍ ക്കുമപ്പുറം വിജ്ഞാനത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്കി.
മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ സ്കൂള്‍ പ്രധാനാധ്യാപകന് സ്കറിയ ഫ്രാന്‍സിസ് കാനന യാത്ര ഉല്‍ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റര്‍ ഒ. മുഹമ്മദ് അന്‍വര്‍, അധ്യാപകരായ കെ. ഉണ്ണീന്‍, സി. സിദ്ദീഖ്, വി. അഞ്ജന എന്നിവര്‍ പ്രസംഗിച്ചു.
തിരിച്ചറിവിന്റെ പ്രകൃതി പാഠങ്ങള്‍ എന്ന വിഷയത്തില്‍ സ്റ്റേഷന് ഫോറസ്റ്റ് ഓഫീസര്‍ പ്രകാശന് ക്ലാസ്സെടുത്തു. ട്രൂപ്പ് ലീഡര്‍ റംഷി റഹ്മാന്, കമ്പനി ലീഡര്‍പി. പി. അഫ്റ, പട്രോള്‍ ലീഡര്‍ മാരായ അസിം സാനു, ഹര്‍ഷദ്, കെ. ആഷിഫ്. കെ. അഫീഫ് റയാന് എന്നിവര്‍ നേതൃത്വം നല്കി.സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രൊജക്ടിന്റെഭാഗമായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."