പുറമ്പോക്കിലെ നാടോടി കുടുംബത്തിന് വീടൊരുക്കാന്‍ ശ്രീരാമജയം എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ശ്രീകൃഷ്ണപുരം: കനാല്‍ പുറമ്പോക്കിലെ ടാര്‍പായക്കൂടാരത്തില്‍ തറയില്‍ തുണിവിരിച്ച് നാലു മക്കളോടൊപ്പം കിടന്നുറങ്ങുന്ന വിജയനും ഭാര്യ മല്ലികക്കും സ്വന്തം വീടിന്നായി നാലു സെന്റ് സ്ഥലമൊരുക്കി വീട് നിര്‍മ്മിക്കുവാനുള്ള ശ്രമത്തിലാണ് ഈശ്വരമംഗലം ശ്രീരാമജയം എ.എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ശ്രീകൃഷ്ണപുരം റോട്ടറി ക്‌ളബ്ബ് സെക്രട്ടറി ടി.രാജാമണിയുടെ സഹായത്തിലാണ് ഈ നാടോടി കുടുംബ ത്തിന് വീടുവക്കാന്‍ സൗജന്യമായി സ്ഥലം വിദ്യാര്‍ഥികള്‍ കണ്ടെത്തിയത്.
സര്‍ക്കസ് കളിയുമായി ശ്രീകൃഷ്ണപുരത്തെത്തിയ ഈ കുടുംബം കനാല്‍ പരിസരത്ത് ടെന്റുകെട്ടി താമസമാക്കുകയായിരുന്നു. സര്‍ക്കസ് മേഖല ഒഴിവായതിനെ തുടര്‍ന്ന് ചെറിയ ഭരണികള്‍ റോഡരികില്‍ വിറ്റ് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം തള്ളി നീക്കുന്നത്. ഭരണി ക്കച്ചവടം കുറഞ്ഞ സമയങ്ങളില്‍ മീന്‍ കച്ചവടത്തിനുംപോകും. പത്തു വര്‍ഷ ത്തിലധികമായി പുറമ്പോക്കിലെ വെറും മണ്ണില്‍ ടാര്‍പായകെട്ടി താമസിക്കുന്ന ഇവര്‍ക്ക് മക്കള്‍ നാലുപേരാണുള്ളത്.
പഞ്ചമി,തുളസി,വിഷ്ണു എന്നിവര്‍ ശ്രീകൃഷ്ണപുരം എ.യു.പി.സ്‌കൂളില്‍ പഠിക്കുന്നു. മൂത്ത മകന്‍ പ്രകാശന്‍ ഒമ്പതാം ക്‌ളാസില്‍ പഠനം നിര്‍ത്തി തൊഴിലില്‍ അഛനെ സഹായിക്കുന്നുണ്ട്. പൊതു പ്രവര്‍ത്തകരുടെ പിന്തുണയോടെ ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഇഴജന്തുക്കളോടും തെരുവു നായ്ക്കളോടും കാററിനോടും മഴയോടും മല്ലിട്ട് ജീവിക്കുന്ന ഈ കുടുംബം തലചായ്ക്കാനൊരിടത്തിന്നായി ജില്ലാ കളക്ടര്‍ക്കും മറ്റ് അധികാരികള്‍ക്കും അപേക്ഷകള്‍ നല്‍കി അനുകൂലമായ മറുപടിയൊന്നും ലഭിക്കാതെ ദുഖങ്ങള്‍ ഉള്ളിലൊതുക്കി ഇരിക്കുന്നിടത്തേക്കാണ് മാനവികതയുടെ ദീപം തെളിയിച്ച് നാട്ടുകാരും കുരുന്നുകളും ഈ നാടോടി കുടുംബത്തിന് വീടുവക്കാന്‍ സ്വന്തമായി സ്ഥലം സൗജന്യമായി നല്‍കാന്‍ തയ്യാറാകുന്നത്. രജിസ്‌ട്രേഷനാവശ്യമായ ചിലവ് സ്‌കൂള്‍ വഹിക്കും. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്താല്‍ ഇവര്‍ക്ക് ഒരു വീടുവച്ചു നല്‍കാന്‍ ഒരുങ്ങുകയാണ് ശ്രീരാമജയം എഎല്‍പിസ്‌കൂളും ശ്രീകൃഷ്ണപുരം.റോട്ടറി ക്‌ളബ്ബും. സമൂഹത്തിലെ വ്യത്യസ്ത ജീവതങ്ങളെ അറിയുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗം കൂടിയാണിത്. വിദ്യാര്‍ഥികളുടെ ഈ സദ് ഉദ്യമത്തിന് അധ്യാപകരും സ്‌കൂള്‍ വികസന സമിതിയും രക്ഷിതാക്കളും നാട്ടുകാരും ഒപ്പമുണ്ട്. ഒരു വര്‍ഷത്തിനകം വിജയനും കുടുംബ ത്തിനും സ്വന്തം വീട്ടില്‍ അന്തിയുറങ്ങാനുള്ള അവസരമൊരുക്കാന്‍ രംഗത്തിറങ്ങിയിരി ക്കയാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."