നോര്‍ക്ക 'ലോക കേരളസഭ' സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: പ്രവാസികളുടെ പുരോഗതിക്കായി നോര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ലോക കേരളസഭ' സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ജനുവരിയില്‍ തിരുവനന്തപുരത്ത് നടത്താന്‍ മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നോര്‍ക്ക ഗവേണിങ് ബോഡി യോഗം തീരുമാനിച്ചു. പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുക, പ്രവാസ ക്ഷേമപദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതില്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലോക കേരളസഭ സംഘടിപ്പിക്കുന്നത്.
നിയമസഭാ സാമാജികര്‍, മറ്റു സംസ്ഥാനങ്ങളിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവരാണ് സഭയിലെ അംഗങ്ങള്‍. ചര്‍ച്ചകളും സെമിനാറുകളും ഇതിന്റെ ഭാഗമായുണ്ടാകും. വര്‍ഷത്തിലൊരിക്കല്‍ സഭ സമ്മേളിക്കും. പ്രവാസി മലയാളികള്‍ക്ക് കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഗ്ലോബല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."