പ്രളയദുരിതം; ജീവനക്കാര്‍ കണക്കെടുപ്പിന് പോയതോടെ പൊതുജനം ദുരിതത്തില്‍
മാനന്തവാടി: റവന്യു ഓഫിസുകളിലെയും പഞ്ചായത് എന്‍ജിനിയറിങ് വിഭാഗത്തിലെയും ജീവനക്കാര്‍ ദുരിതാശ്വാസ കണക്കെടുപ്പിന് പോയതോടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കും നിര്‍മാണാനുമതിക്കും ഓഫിസികുളിലെത്തുന്ന പൊതുജനം ദിവസങ്ങളോളം ഓഫിസുകള്‍ കയറിയിറങ്ങേണ്ടി വരുന്നു.
അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കും നിശ്ചിത ദിവസത്തിലും ഇരട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നില്ല. വില്ലേജ് ഓഫിസര്‍ പരിശോധിച്ച് നല്‍കേണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് കാലതാമസമനുഭവപ്പെടുന്നത്. ഓരോ വില്ലേജുകളിലും നൂറുകണക്കിന് അപേക്ഷകളാണ് കാലവര്‍ഷ ദുരിതത്തിലുള്‍പ്പെടുത്തി സഹായിത്തിനായി സമര്‍പ്പിക്കപ്പെട്ടത്. ഇതെല്ലാം നേരില്‍ പരിശോധന നടത്തിയാണ് നഷ്ടക്കണക്കുകള്‍ തയാറാക്കുന്നത്. ഇതിന് പുറമെ നേരത്തെ ദുരിതാശ്വാസ ക്യാംപുകളില്‍ താമസിച്ചവര്‍ക്കുള്ള സര്‍ക്കാര്‍ സഹായ വിതരണം നടത്താന്‍ അര്‍ഹരെ കണ്ടെത്തുന്നതിനും ആഴ്ചകളോളം വീടുകള്‍ കയറിയിറങ്ങി പരിശോധന നടത്തി. അനര്‍ഹരായ നിരവധി പേര്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിന് വേണ്ടി മാത്രം ദുരിതാശ്വസ ക്യാംപുകളില്‍ താമസിച്ചിരുന്നു. മാനന്തവാടി താലൂക്കില്‍ അയ്യായിരത്തോളം കുടുംബങ്ങളാണ് ക്യാംപുകളില്‍ താമസിച്ചിരുന്നത്.
എന്നാല്‍ നാലായിരത്തോളം പേര്‍മാത്രമാണ് അര്‍ഹരായി കണ്ടെത്തി പതിനായിരും രൂപാവീതം ഇതിനോടകം കൈമാറിയത്. കാലവര്‍ഷത്തിലുണ്ടായ കെട്ടിടങ്ങള്‍ക്കുള്‍പ്പെടെയുള്ള നാശനഷ്ടം ഈ വര്‍ഷം മുതല്‍ പഞ്ചായത് വകുപ്പിലെ എന്‍ജിനിയറിങ് വിഭാഗമാണ് തിട്ടപ്പെടുത്തുന്നത്. ഇതോടെയാണ് എന്‍ജിനിയറിങ് വിഭാഗം പ്രവര്‍ത്തനം താളം തെറ്റിയത്. കാലവര്‍ഷത്തില്‍ വീട് തകര്‍ന്നതായും കിണറിടിഞ്ഞതായും കാണിച്ച് ഓരോ പഞ്ചായത്തുകളിലും ആയിരക്കണക്കിന് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.
ഇവയെല്ലാം നേരില്‍കണ്ട് പരിശോധിച്ച് നഷ്ടതുക തിട്ടപ്പെടുത്തുന്ന ജോലിയിലാണ് എന്‍ജിനയറിങ് വിഭാഗം. ഇതോടെ പുതുതായി കെട്ടിട നിര്‍മാണ അപേക്ഷകളുള്‍പ്പെടെ മാസങ്ങളോളമായി പരിഗണിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. വീട് നിര്‍മിക്കാനുദേശിക്കുന്നവരുള്‍പ്പെടെ അനുമതിക്ക് വേണ്ടി ഓഫിസുകള്‍ കയറിയിറങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."