കൊവിഡ് ബാധിതരുടെ വീട്ടിലെ നായ ചത്തു; പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃഗഡോക്ടര്‍ക്കും കോവിഡ്
കൊല്ലം:കൊവിഡ് പോസിറ്റീവായ വീട്ടുകാര്‍ വളര്‍ത്തിയിരുന്ന നായ ചത്തതിനെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ വെറ്ററിനറി സര്‍ജനും കോവിഡ്. നായയുടെ സ്രവവും രക്ത സാംപിളും പരിശോധനയ്ക്കായി അയച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. എന്നാല്‍, പരിശോധന ഫലം വന്നെങ്കില്‍ മാത്രമേ നായയ്ക്കു കോവിഡ് ബാധിച്ചിരുന്നോയെന്നു കണ്ടെത്താനാകൂ.
കൊല്ലത്തെ മയ്യനാട് പഞ്ചായത്തിലാണു സംഭവം. വീട്ടുകാരനും ഭാര്യയ്ക്കുമാണ് ഒരാഴ്ച മുന്‍പ് കോവിഡ് സ്ഥിരീകരിച്ചത്. ഗൃഹനാഥന് നെടുമ്പന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഭാര്യ വീട്ടിലും ക്വാറന്റൈനിലാണ്.
ഗൃഹനാഥന് ആശുപത്രിയില്‍ പോയ ശേഷം നായയ്ക്ക് വയറിളക്കവും ശ്വാസതടസ്സവും വന്നു. നായ തളര്‍ന്നു കിടപ്പിലായതോടെ വെറ്ററിനറി സര്‍ജനെ ബന്ധപ്പെട്ട് മരുന്നു നല്കി. അടുത്ത ദിവസം നായ ചത്തു.
നായയെ പോസ്റ്റ്മോര്‍ട്ടം ചെയ്ത സംഘത്തിലെ ഒരു സര്ജന് ഞായറാഴ്ച കോവിഡ് പോസിറ്റീവ് ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."