സി.പി.എം ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചന: ബി.ജെ.പി
കണ്ണൂര്‍: പയ്യന്നൂരിലെ കക്കംപാറയില്‍ ആര്.എസ്.എസ് മണ്ഡല് കാര്യവാഹ് ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നി
ല്‍ സി.പി.എം ഉന്നത നേതൃത്വത്തിന്റെ ഗൂഡാലോചനയാണെന്ന് ബി.
ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്.
ജില്ല ഭരണകൂടവും പൊലി
സും നിരുത്തരപരമായാണ് പ്രവര്‍ത്തിക്കുന്നത്.ജില്ലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരേയും നേതാക്കളെയും വകവരുത്താന്‍ മുഖ്യമന്ത്രിയുടെ ആശിര്‍വാദത്തോടെയാണ് ഉന്നതതല ഗൂഡാലോചന നടക്കുന്നത്.
പൊലിസിന്റെ ഉന്നതര്‍ക്ക് വിവരം ലഭിച്ചിട്ടും കൃത്യമായ നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് ഇത്തരം കൊല നടന്നത്. സി.പി.എം പ്രവര്‍ത്തകന്റെ കൊലയില്‍ പങ്കില്ലെന്നു കണ്ട് നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വ്യക്തിയാണ് കൊല്ലപ്പെട്ട ബിജു. സി.പി.
എമ്മിന്റെയോ പോഷക സംഘടനകളുടെയോ സമ്മേളനം നടക്കാനി
രിക്കെ ഇതിനു മുമ്പും കണ്ണൂരില്‍ ചോരക്കളമൊരുക്കിയിട്ടുണ്ട്. നേതാക്കള്‍ എത്തുമ്പോള്‍ തങ്ങളുടെ അക്രമോത്സുകത കൂടുതല്‍ വെളിവാക്കാനാണ് കൊലപാതകം നടത്തുന്നതെന്നും ബി.ജെ.പി പ്രസ്
താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."