കുറിച്യര്‍ മലയില്‍ ഭൂമിയില്‍ വന്‍ വിള്ളല്‍; ഇനിയും ഉരുള്‍പൊട്ടലിന് സാധ്യതയെന്ന് ഭൗമ ശാസ്ത്ര പഠനസംഘം
പൊഴുതന: ഉരുള്‍പൊട്ടല്‍ ഉണ്ടായ പൊഴുതന കുറിച്യര്‍മലയില്‍ ഭൂമിയില്‍ വന്‍തോതില്‍ വിള്ളല്‍ കണ്ടെത്തി.
ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് വനഭൂമിയിലാണ് വന്‍തോതില്‍ ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ഭൗമ ശാസ്ത്ര പഠന സംഘം നടത്തിയ പരിശോധനയിലാണ് ഉരുള്‍പൊട്ടലുണ്ടായതിന് മുകള്‍ ഭാഗത്തായി ഒരേക്കറിലേറെ ഭാഗത്ത് വിള്ളല്‍ കാണപെട്ടത്. മഴ തുടര്‍ന്നാല്‍ പ്രദേശത്ത് ഉരുള്‍പൊട്ടലിന് കാരണമായേക്കുമെന്ന് സംഘത്തിലെ സീനിയര്‍ ജിയോളജിപ്പ് ഡോ. കെ.ആര്‍ പ്രവീണ്‍ പറഞ്ഞു. കുറിച്യര്‍മലയിലേത് കേരളത്തിലെ തന്നെ വലിയ ഉരുള്‍ പൊട്ടലായിരിക്കും. വിശധമായ പഠനത്തിന് ശേഷമെ ഉരുള്‍ പൊട്ടലിന്റെ ആഘാതം വ്യക്തമാകു. വനഭൂമിയും കൃഷിഭൂമിയും അടക്കം നൂറ് ഏക്കറോളം ഭൂമിയാണ് ഒലിച്ച് പോയത്. വിഷധമായ പഠനം പ്രദേശത്ത് ആവശ്യമാണ്.
പ്രാഥമിക പഠനമാണ് തങ്ങള്‍ നടത്തുന്നത്. മറ്റൊരു വിദഗ്ധ സംഘവും പ്രദേശം സന്ദര്‍ശിക്കുമെന്നും കെ.ആര്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞ മാസം ഒന്‍പതാം തീയതി രാവിലെ പത്തോടെയാണ് കുറിച്യര്‍മലയില്‍ വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. തുടര്‍ന്ന് ഇരുപതാം തീയതി വരെയും ഉരുള്‍പൊട്ടലുകള്‍ ആവര്‍ത്തിച്ചു. ആറ് വീടുകള്‍ പൂര്‍ണമായും തകരുകയും നിരവധി വളര്‍ത്തു മൃഗങ്ങള്‍ ചാവുകയും ചെയ്തു. സ്‌കൂള്‍ കെട്ടിടം അടക്കം തകര്‍ന്നതോടെ പകരം മേല്‍മുറി ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ താല്‍കാലികമായി സ്‌കൂള്‍ സജ്ജീകരിച്ചു. ഉരുള്‍പൊട്ടല്‍ നടന്നിട്ടും വീടുകള്‍ നഷ്ടപെട്ട കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുങ്ങിയിട്ടില്ല. ആറ് കുടുംബങ്ങള്‍ക്ക് താല്‍കാലികമായി ഷെഡ് നിര്‍മാണം ആരംഭിചെങ്കിലും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. വീടുകള്‍ നഷ്ടപെട്ടവര്‍ ബന്ദു വീടുകളിലാണ് ഇപ്പോള്‍ കഴിയുന്നത്. തുടര്‍ന്നും ഉരുള്‍പൊട്ടല്‍ ഉണ്ടാകുമൊ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. സ്ഥലം സന്ദര്‍ശിച്ച പഠനസംഘം അമ്മാറ, സുഗന്ദഗിരി എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."