സ്വയംഭരണ കോളജുകളുടെ സിലബസ് പരിഷ്‌കരണം; നിയമഭേദഗതിക്ക് സര്‍ക്കാര്‍
തിരുവനന്തപുരം: സ്വയംഭരണ കോളജുകളുടെ സിലബസ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് നിയമഭേദഗതിക്ക് സര്‍ക്കാര്‍. സിലബസ് പരിഷ്‌കാര ശുപാര്‍ശ അംഗീകരിക്കാനുള്ള കാലവധി ആറ് മാസമായി നീട്ടുന്നതിനാണ് ഭേദഗതി കൊണ്ടുവരുന്നത്.
സിലബസ് പരിഷ്‌കരണത്തിനുള്ള ശുപാര്‍ശ സമര്‍പ്പിച്ച് ഒരു മാസത്തിനകം സര്‍വകലാശാല അത് അംഗീകരിക്കണമെന്നും അല്ലാത്ത പക്ഷം അംഗീകരിച്ചതായി കണക്കാക്കി സ്വയംഭരണ കോളജുകള്‍ക്ക് മുന്നോട്ട് പോകാമെന്നുമാണ് നിലവിലെ നിയമം. ഇതാണ് ഭേദഗതി ചെയ്യുന്നത്.
സ്വയംഭരണ കോളജുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വയംഭരണ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചുവെന്ന് മന്ത്രി കെ.ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോളജുകള്‍ നല്‍കുന്ന സിലബസ് ശുപാര്‍ശകള്‍ സര്‍വകലാശാലകള്‍ക്ക് ഒരു മാസകലായളവില്‍ പഠിക്കാന്‍ കഴിയില്ല. സിലബസ് കുറ്റമറ്റ രീതിയില്‍ പരിശോധിക്കാന്‍ ആറ് മാസം വേണമെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. കോളജുകളുടെ ചില പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയും ചിലതില്‍ അതൃപ്തിയുമുണ്ട്. പോരായ്മകള്‍ പരിഹരിക്കാന്‍ ഇടപെടല്‍ നടത്തും. അതേസമയം, സ്വയംഭരണ കോളേജുകളില്‍ സമയബന്ധിതമായി പരീക്ഷകള്‍ നടത്തി ഫലപ്രഖ്യാപനം നടത്താന്‍ കഴിയുന്നുണ്ട്. കോളജുകളുടെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യപരമാവണം. അക്കാദമിക് കൗണ്‍സില്‍, ഗവേണിങ് ബോഡി എന്നിവയില്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ റിപ്പോര്‍ട്ട് ഈ വര്‍ഷം തന്നെ നടപ്പാക്കും. ഇതിനു ശേഷം സ്വയംഭരണ പദവിയ്ക്കായി കോളജുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കും. പുതിയ അപേക്ഷകളിന്മേല്‍ ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."