HOME
DETAILS

വീണ്ടും നടുങ്ങി; പയ്യന്നൂര്‍ 10 മാസത്തിനിടെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍

  
backup
May 13 2017 | 05:05 AM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a8%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%aa%e0%b4%af%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8


പയ്യന്നൂര്‍: കഴിഞ്ഞ ജൂലൈയില്‍ നടന്ന ഇരട്ടകൊലപാതകവും തുടര്‍ന്നണ്ടായ അക്രമ പരമ്പരകളും പയ്യന്നൂരിലെ ജനത ഇപ്പോഴും മറന്നിട്ടില്ല. അതിന്റെ നടുക്കവും ഭീതിയും വിട്ടൊഴിയുന്നതിനു മുമ്പെ പയ്യന്നൂരിനെ ഭീതിയിലാഴ്ത്തി വീണ്ടുമൊരു പൈശാചിക കൊലപാ
തകം കൂടി ആവര്‍ത്തിച്ചിരിക്കുന്നു.
പയ്യന്നൂരിലെ ഇരട്ടക്കൊലപാതകത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെ നടന്ന കൊലപാതകമെന്നാണ് സൂചന. 10 മാസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് പയ്യന്നൂരിന്റെ സമാധാന ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി അരങ്ങേറിയത്. കഴിഞ്ഞ ജൂലൈ 11നാണ് കുന്നരുവില്‍ സി.പി.എം പ്രവര്‍ത്തകന്‍ സി.വി ധനരാജ് കൊല്ലപ്പെട്ടത്. രാത്രിയില്‍ ബൈക്ക് നിര്‍ത്തി വീട്ടിലേക്ക് പോകുമ്പോഴാണ് അക്രമികള്‍ ധനരാജിനെ വെട്ടികൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ മണിക്കൂറിന്റെ ഇടവേളയില്‍ പയ്യന്നൂര്‍ അന്നൂരിലെ ബി.എം.എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ സി.കെ രാമചന്ദ്രനെയും വീട്ടില്‍ കയറി സമാന രീതിയില്‍ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് പയ്യന്നൂരിലും പരിസര പ്രദേശത്തും പരക്കെ അക്രമങ്ങള്‍ അരങ്ങേറി. 15ഓളം വീടുകള്‍ തകര്‍ത്തു. അത്രതന്നെ വാഹനങ്ങളും പൂര്‍ണമായും ഭാഗികമായും തകര്‍ക്കപ്പെട്ടു. ധനരാജ് വധക്കേസില്‍ എട്ട് ബി.ജെ.പി
പ്രവര്‍ത്തകരും രാമചന്ദ്രന്‍ വധക്കേസില്‍ 10 സി.പി.എം പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. ഇവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി. അക്രമസംഭവങ്ങളില്‍ അറസ്റ്റിലായ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകരും അധികം കാലതാമസമില്ലാതെ ജാമ്യം ലഭിച്ച് പുറത്തെത്തി. പി
ന്നെയും മാസങ്ങള്‍ കഴിഞ്ഞാണ് പയ്യന്നൂരിന്റെ ജീവിതം സാധാരണ നിലയിലെത്തിയത്. സമാധാന ശ്രമങ്ങളുമായി നിരവധി സംഘടനകള്‍ രംഗത്തുവന്നു. കറുത്ത ദിനങ്ങള്‍ മറന്നുതുടങ്ങിയപ്പോഴാണ് ഇന്നലെ വീണ്ടും കൊലപാതകം നടന്നത്. ധനരാജ് വധക്കേസിലെ 12ാം പ്രതിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബിജു.
ജാമ്യത്തിലിറങ്ങിയതിന് ശേഷം ബിജുവിന് നിരവധി വധഭീഷണിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പൊലിസ് സുരക്ഷ വ്യാഴാഴ്ചയാണ് പിന്‍വലിച്ചത്. തൊട്ടടുത്ത ദിവസംതന്നെ ബിജു കൊല്ലപ്പെടുകയും ചെയ്തു. സി.പി.എം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബി.ജെ.പി ആരോപണം. സംഭവത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനന്‍ അറിയിച്ചു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago