നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ സബ് കലക്ടര്‍ക്ക് വീഴ്ചപറ്റി: മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കൈയേറ്റം ഒഴിപ്പിക്കലിന് മുന്നോടിയായി നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ സബ് കലക്ടര്‍ക്ക് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 144 പ്രഖ്യാപിക്കുന്നതിന് മുന്‍പ് പൊലിസുമായും സര്‍ക്കാരുമായും കൂടിയാലോചന നടത്താറുണ്ട്. എന്നാല്‍, മൂന്നാറില്‍ അത് ലംഘിക്കപ്പെട്ടു. പൊലിസ് ആണ് 144 നടപ്പാക്കേണ്ടത്. അതൊരു കീഴ്‌വഴക്കമാണ്. ആ കീഴ്‌വഴക്കം മൂന്നാറില്‍ ഉണ്ടായിട്ടില്ല.
നടപടിക്രമത്തില്‍ വ്യതിയാനം ഉണ്ടായി. സര്‍ക്കാര്‍ അക്കാര്യം ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മേലില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥരുള്‍പ്പെടുന്ന പൊതുഭരണവും ആഭ്യന്തരവും മുഖ്യമന്ത്രിയുടെ വകുപ്പാണ്. അതിനാല്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മയില്ല. മൂന്നാറില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി തിരുത്തലുകളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."