HOME
DETAILS
MAL
അധ്യാപക തസ്തിക സൃഷ്ടിക്കും: സി. രവീന്ദ്രനാഥ്
backup
May 13 2017 | 05:05 AM
തിരുവനന്തപുരം: 2014-15, 2015-16 വര്‍ഷങ്ങളില്‍ പുതിയതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സി ദിവാകരന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
നിലവില്‍ ഈ സ്‌കൂളുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ച അധ്യാപകര്‍ക്ക് മുടക്കമില്ലാതെ വേതനം നല്‍കിവരുന്നുണ്ട്. ശുപാര്‍ശ നടപ്പാക്കുന്നതോടെ നിലവിലെ റാങ്ക് പട്ടികകളില്‍നിന്ന് നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."