ആഡംബര നികുതി സ്ലാബ് അടിസ്ഥാനത്തിലാക്കും: ഇ. ചന്ദ്രശേഖരന്‍
തിരുവനന്തപുരം: വീടുകളുടെ ആഡംബര നികുതി സ്ലാബ് അടിസ്ഥാനത്തിലാക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. എന്‍.എ നെല്ലിക്കുന്നിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
1975ലെ കെട്ടിട നികുതി നിയമം അനുസരിച്ചാണ് 3,000 ചതുരശ്ര അടിയോ അതിനുമുകളിലോ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത്. 2,000 രൂപയായിരുന്ന ആഡംബര നികുതി 2014 ഏപ്രില്‍ ഒന്നു മുതല്‍ 4,000 രൂപയാക്കിയിരുന്നു. കെട്ടിട നിര്‍മാണ നിയമപ്രകാരം ആഡംബര നികുതി പിരിച്ചെടുക്കുന്നതിന് കാലപരിധി നിശ്ചയിച്ചിട്ടില്ല. വീട്ടുടമ മരിച്ചാല്‍ ആ കെട്ടിടത്തെ ആഡംബര നികുതിയില്‍നിന്ന് ഒഴിവാക്കുന്നതിന് നിലവിലെ നിയമത്തില്‍ വ്യവസ്ഥയില്ല.
മാര്‍ച്ച് 31ന് മുന്‍പ് മുന്‍കൂറായി ആഡംബര നികുതി ഒടുക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. മാര്‍ച്ച് 15ന് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാകുന്ന വീടുകള്‍ക്കും അതേ വര്‍ഷത്തില്‍ മുന്‍കൂറായി നികുതി ഒടുക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."