കാഞ്ഞങ്ങാട്ട് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണങ്ങള്‍ വീണ്ടും പിടിച്ചെടുത്തു
കാഞ്ഞങ്ങാട്: നഗരസഭാ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. വേവിച്ചതും വേവിക്കാത്തതുമായ കേടുവന്ന ഇറച്ചി, മത്സ്യം, തയാറാക്കി ദിവസങ്ങള്‍ കഴിഞ്ഞ ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടും.
കോട്ടച്ചേരി നയാ ബസാറിലെ ഫാമിലി റസ്റ്റോറന്റ്, കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തെ എവര്‍ഗ്രീന്‍ ഹോട്ടല്‍, ഹോട്ടല്‍ ഷാലിമാര്‍, പടന്നക്കാട് ഹോട്ടല്‍ പച്ചമുളക്, ചെമ്മട്ടംവയല്‍ ഐശ്വര്യ ഫാമിലി ഹോട്ടല്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടന്നത്.
തുടര്‍ച്ചയായി പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുക്കുന്ന ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും ലൈസന്‍സ് സസ്‌പെന്റു ചെയ്യുമെന്നും അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയ സ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു കൊണ്ട് നോട്ടിസ് നല്‍കിയതെന്നും നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.പി രാജശേഖരന്‍ അറിയിച്ചു.
പല ഭക്ഷണശാലകളും വൃത്തിഹീനങ്ങളാണെന്ന വിവരം ലഭിക്കുന്നുണ്ടെന്നും പരിശാധന തുടരുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയ്ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.പി രാജശേഖരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി. സജികുമാര്‍, പി.വി ബീന, പി.വി സീമ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."