വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം യു.ഡി.എഫ് ചര്‍ച്ച ചെയ്യും: മുല്ലപ്പള്ളി
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കണമോയെന്ന കാര്യം യു.ഡി.എഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ തനിക്കു വ്യക്തിപരമായ ചില അഭിപ്രായങ്ങളുണ്ട്. അതു പാര്‍ട്ടി വേദിയില്‍ ഉന്നയിക്കും. ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി എം.എം ഹസന്‍ നടത്തിയ കൂടിക്കാഴ്ച തന്റെ അറിവോടെയാണ്. എല്ലാ മത നേതാക്കളുമായും ഇത്തരം കൂടിക്കാഴ്ചകള്‍ നടത്താറുണ്ടെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
നിലവില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടു മുന്നണിക്കകത്ത് മാത്രമാണു ചര്‍ച്ച നടത്തിയത്. മുന്നണിക്കു പുറത്തുള്ളവരുമായി സഹകരിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ബാര്‍ കോഴയില്‍ പുതിയ ആരോപണത്തില്‍ അടിസ്ഥാനമില്ല. ആരോപണത്തില്‍ ദുരൂഹതയുണ്ട്. ഇതുസംബന്ധിച്ച് കൃത്യമായ അന്വേഷണം നടന്നതാണ്.
ഒരു അബ്കാരിയുടെ ആരോപണത്തെ ഗൗരവമായി എടുക്കേണ്ടതില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനം നടത്തിയാല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കലടക്കമുള്ള നടപടികള്‍ ഉണ്ടാകും. ഇത്തരക്കാര്‍ക്കു പിന്നീടു പാര്‍ട്ടിയില്‍ തിരിച്ചുവരാന്‍ സാധിക്കാത്ത സ്ഥിതിയായിരിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."