HOME
DETAILS

ലയനം കീറാമുട്ടി; എല്‍.ജെ.ഡിയിലെ ഭിന്നത അവസാനിച്ചില്ല

  
backup
June 01 2019 | 23:06 PM

%e0%b4%b2%e0%b4%af%e0%b4%a8%e0%b4%82-%e0%b4%95%e0%b5%80%e0%b4%b1%e0%b4%be%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%86-%e0%b4%a1

അഷറഫ് ചേരാപുരം


കോഴിക്കോട്: ഇടതുപാളയത്തിലെത്തി അവഗണനയും പരാജയവും രുചിച്ച ലോക്താന്ത്രിക് ജനതാദളിലെ ആശയക്കുഴപ്പം അവസാനിക്കുന്നില്ല.
ദേശീയതലത്തില്‍ ബിഹാറിലെ ആര്‍.ജെ.ഡി യില്‍ ലയിക്കാനുള്ള നീക്കവുമായി ദേശീയ നേതാവ് ശരത് യാദവ് മുന്നോട്ട് പോയപ്പോള്‍ അദ്ദേഹത്തെയും കേന്ദ്ര നേതൃത്വത്തെയും തള്ളിപ്പറഞ്ഞ കേരള നേതാക്കള്‍ക്കിടയിലും അഭിപ്രായ ഭിന്നത രൂക്ഷം.
ആര്‍.ജെ.ഡിയില്‍ ലയിക്കുന്നില്ലെങ്കില്‍ ദേവഗൗഡയുടെ ജനതാദള്‍ എസില്‍ ലയിക്കണമെന്നാണ് കേരളത്തിലെ ചില നേതാക്കളുടെ ആഗ്രഹം. എന്നാല്‍ ഇതിനെതിരായി എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ രംഗത്തെത്തിയതോടെയാണ് ലയന ചര്‍ച്ച തീരുമാനമാകാതായത്.
ചെറിയ പാര്‍ട്ടികള്‍ വലിയ പാര്‍ട്ടികളില്‍ ലയിക്കുന്നതാണ് രീതിയെന്നും ജെ.ഡി.എസിന് വേണമെങ്കില്‍ എല്‍.ജെ.ഡിയില്‍ വന്ന് ലയിക്കാമെന്നുമാണത്രെ അദ്ദേഹത്തിന്റെ അഭിപ്രായം.
സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനം വേണമെന്ന കെ. കൃഷ്ണന്‍ കുട്ടിയുടെ പ്രസ്താവന സ്വാഗതം ചെയ്താണ് എല്‍.ജെ.ഡി യുടെ ചില നേതാക്കള്‍ ലയന ചര്‍ച്ച സജീവമാക്കിയത്. കേന്ദ്ര നേതൃത്വവുമായി ഒത്തുപോക്ക് ഇനി നടക്കില്ലെന്ന അവസ്ഥ വന്നപ്പോള്‍ സംഘടനയുടെ നിലനില്‍പ്പിന് ചില കടുത്ത തീരുമാനങ്ങള്‍ ആവശ്യമാണെന്ന നിലപാടിലായിരുന്നു ഒരു വിഭാഗം നേതാക്കള്‍. കൃഷ്ണന്‍ കുട്ടിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് എല്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രംഗത്തുവന്നിരുന്നു.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ചിലര്‍ ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ കെ. കൃഷ്ണന്‍ കുട്ടിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
എന്നാല്‍ വീരേന്ദ്രകുമാറും മകനും ഇക്കാര്യത്തില്‍ വലിയ താല്‍പര്യം കാണിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ലയനം നടന്നാല്‍ പാര്‍ട്ടിയില്‍ തങ്ങളുടെ ആധിപത്യം ഇല്ലാതാവുമെന്ന് ഇരുവരും ഭയക്കുന്നതാണ് ഇതിനു കാരണമെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനുപുറമേ ദേവഗൗഡയും വീരേന്ദ്രകുമാറും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും ലയനത്തിന് തടസമാവുകയാണ്. എന്നാല്‍ പാര്‍ട്ടി രണ്ടുപേരുടെയും താല്‍പര്യത്തില്‍ മാത്രം മുന്നോട്ടു പോവുന്നതിനോട് യോജിപ്പില്ലെന്ന നിലപാടിലാണ് നേതാക്കളില്‍ ഒരു വിഭാഗം. വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള എല്‍.ജെ.ഡി സംസ്ഥാന കമ്മിറ്റി യോഗം ഇന്നലെ കോഴിക്കോട് നടന്നിരുന്നു. ചര്‍ച്ചയുടെ അവസാനവും ലയനക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടായില്ല. ജനതാദളുകളുടെ ലയനം വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടക്കണമെന്നാണ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
2009ല്‍ എല്‍.ഡി.എഫ് വിടുംവരെ വീരേന്ദ്രകുമാറും സംഘവും ദേവഗൗഡ നയിക്കുന്ന ജനതാദള്‍ എസിലായിരുന്നു. അവിടെ നിന്നാണ് ജെ.ഡി.യുവിലേക്ക് പോയത്.
പിന്നീട് നിതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതോടെ ജെ.ഡി.യു വിട്ടു. പിന്നീട് ശരത് യാദവ് രൂപീകരിച്ച ലോക്താന്ത്രിക് ജനതാദളില്‍ ചേരുകയായിരുന്നു.
2009 മുതല്‍ യു.ഡി.എഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ച വീരേന്ദ്രകുമാര്‍ കഴിഞ്ഞ വര്‍ഷമാണ് യു.ഡി.എഫ് വിട്ടത്.
ഇടതുമുന്നണിയില്‍ തിരികെ എത്തിയപ്പോള്‍ വടകര സീറ്റ് ചോദിച്ചു വാങ്ങാന്‍ കഴിയാതിരുന്നതും വടകരയില്‍ ജയരാജന് ദയനീയമായ തോല്‍വിയുണ്ടായതും പാര്‍ട്ടി അണികള്‍ നേതൃത്വത്തിന്റെ ശാസനകള്‍ അനുസരിക്കാതിരുന്നതും എല്‍.ജെ.ഡിയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കുകയാണ്.


വടകരയില്‍ വോട്ട് കാണാനില്ല

കോഴിക്കോട്: എല്‍.ജെ.ഡിയുടെ ഒരു വോട്ടു പോലും വടകരയില്‍ ചോര്‍ന്നിട്ടില്ലെന്ന് എല്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജ് പറയുമ്പോഴും വോട്ടെവിടെയെന്ന ചോദ്യം ബാക്കി. പാര്‍ട്ടിയുടെ ഏറ്റവും ശക്തിയുള്ള വടകര മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥി ദയനീയമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവാതെ എല്‍.ജെ.ഡി വിയര്‍ക്കുമ്പോഴാണ് വര്‍ഗീസ് ജോര്‍ജിന്റെ പ്രസ്താവന. വടകര മണ്ഡലത്തില്‍ തങ്ങള്‍ക്ക് എഴുപത്തി എട്ടായിരത്തിലേറെ വോട്ടുകളുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കള്‍ പറഞ്ഞിരുന്നത്.
നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രന് അനുകൂലമായി ചെയ്തിരുന്ന ഈ വോട്ടുകള്‍ പി. ജയരാജന് നല്‍കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ എല്‍.ജെ.ഡിയുടെ വടകരയിലെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ഏറാമല പഞ്ചായത്തില്‍ ഒരൊറ്റ ബൂത്തില്‍ മാത്രമാണ് ജയരാജന് ലീഡുണ്ടായിരുന്നത്. അതുതന്നെ മുപ്പത്തിയഞ്ചോളം വോട്ടുമാത്രമായിരുന്നു ലീഡ്. ഇവിടെ വോട്ട് എങ്ങോട്ടുപോയി എന്ന ചോദ്യത്തിന് ഇതുവരേ ഉത്തരം ലഭിച്ചിട്ടില്ല. ബി.ജെ.പി വോട്ട് യു.ഡി.എഫിന് മറിച്ചതാണ് മുരളീധരന്റെ ജയത്തിനു കാരണമെന്നാണ് വര്‍ഗീസ് ജോര്‍ജിന്റെ അടുത്ത കണ്ടെത്തല്‍. എന്നാല്‍ വടകരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നേരത്തെയുള്ളതിനേക്കാള്‍ വോട്ട് വര്‍ധിക്കുകയാണ് ചെയ്തത്.


എല്‍.ഡി.എഫ് തിരുത്തണം: എല്‍.ജെ.ഡി


കോഴിക്കോട്: ശബരിമല വിഷയത്തില്‍ പ്രായോഗിക തിരുത്തല്‍ എല്‍.ഡി.എഫ് നടത്തണമെന്ന് എല്‍.ജെ.ഡി.നേതൃയോഗം. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നെങ്കിലും വനിത മതിലിനു ശേഷം ശബരിമലയില്‍ വനിതകളെ കയറ്റാന്‍ പൊലീസ് നടത്തിയ ശ്രമം വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി.
ഇതില്‍ പ്രായോഗിക തിരുത്തലുകള്‍ വരുത്തണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രണ്ട് പ്രമുഖ പാര്‍ട്ടികള്‍ മാത്രം തീരുമാനമെടുത്തത് ആശയക്കുഴപ്പമുണ്ടാക്കി. കൂടെ നില്‍ക്കുന്ന ജനാധിപത്യ പാര്‍ട്ടികളെ വേണ്ടവിധം പരിഗണിക്കണം. എല്‍.ജെ.ഡി. ഇടതു മുന്നണിയില്‍ ചേര്‍ന്നത് ഉപാധികളില്ലാതെയാണെന്നും പാര്‍ട്ടിനേതൃയോഗങ്ങള്‍ക്ക് ശേഷം ഷേഖ് പി. ഹാരിസും വര്‍ഗീസ് ജോര്‍ജും വിശദീകരിച്ചു.
അതിനിടെ ഇന്നലെ നടന്ന നേതൃയോഗത്തിലും എല്‍.ജെ.ഡി- ജെ.ഡി.എസ് ലയന ചര്‍ച്ചയില്‍ തീരുമാനമായില്ല. ലയന നീക്കത്തിന് വിരുദ്ധമായ നിലപാടാണ് എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ സ്വീകരിച്ചത്. ചെറിയ പാര്‍ട്ടികള്‍ വലിയ പാര്‍ട്ടികളില്‍ ലയിക്കുന്നതാണ് രീതിയെന്നായിരുന്നു നിലപാട്. ജെ.ഡി.എസ് സംസ്ഥാന സെക്രട്ടറി കെ.കൃഷ്ണന്‍കുട്ടി ലയനത്തിന് അനുകൂലമായ നിലപാടുമായി രംഗത്തുവന്നിരുന്നു. ലയനം വേഗത്തില്‍ നടക്കട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിനോട് എല്‍.ജെ.ഡി ദേശീയ സെക്രട്ടറിയും അനുകൂലിച്ചു. എന്നാല്‍ ശ്രേയാംസ് കുമാര്‍ പിന്നീട് സ്വീകരിച്ച നിലപാടിലാണ് ചര്‍ച്ച വഴിമുട്ടാന്‍ ഇടയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  25 days ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  25 days ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  25 days ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  25 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago