കാംപസില്‍ അനുസ്മരണത്തിനെത്തിയ യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐ തടഞ്ഞു
തൃക്കരിപ്പൂര്‍: അനുസ്മരണവും പ്രതിഭാസംഗമവും സംഘടിപ്പിക്കാനെത്തിയ യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോളിടെക്‌നിക് കോളജ് ഗേറ്റില്‍ തടഞ്ഞു. പൊലിസെത്തി എസ്.എഫ്.ഐ പ്രവര്‍ത്തകരെ നീക്കിയ ശേഷം യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ കാംപസിനകത്ത് അനുസ്മരണവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു.
കഴിഞ്ഞവര്‍ഷം മരണപ്പെട്ട എം.എസ്.എഫ് പ്രവര്‍ത്തകന്‍ ജഫ്‌സീര്‍ അനുസ്മരണവും പ്രതിഭാ സംഗമവും പോളിടെക്‌നിക് യു.ഡി.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളജ് കാംപസിനകത്ത് സംഘടിപ്പിക്കാനെത്തിയതായിരുന്നു. എന്നാല്‍ കാംപസിനകത്തേക്ക് യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതെ കോളജ് അകത്തുനിന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടച്ചുപൂട്ടി. പ്രിന്‍സിപ്പല്‍ അനുവാദം നല്‍കിയ പരിപാടി മുന്‍ നിശ്ചയിച്ച പ്രകാരം കാംപസിനകത്തു വച്ച് തന്നെ നടത്തുമെന്ന നിലപാടില്‍ ഉറച്ചുനിന്ന എം.എസ്.എഫ്, കെ.എസ്.യു നേതാക്കള്‍ ഗെയ്റ്റിനു പുറത്തു കുത്തിയിരുന്നു.
വിവരമറിഞ്ഞ് പൊലിസ് എത്തിയതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിന്‍വലിഞ്ഞു. കോളജ് കാംപസിനകത്തുതന്നെ യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ ജഫ്‌സീര്‍ അനുസ്മരണവും കഴിഞ്ഞ തവണ മികച്ച വിജയം നേടിയ പ്രതിഭകള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി പരിപാടി ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് നോയല്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് അസ്ഹറുദ്ദീന്‍ മണിയനോടി അധ്യക്ഷനായി.
കെ.എസ്.യു പോളി യൂനിറ്റ് പ്രസിഡന്റ് സിറാജ് എം.എസ്.എഫ് പോളി യൂനിറ്റ് പ്രസിഡന്റ് സലീം കക്കുന്നം, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജാബിര്‍ തങ്കയം, ജില്ലാ സെക്രട്ടറി ടി.വി കുഞ്ഞബ്ദുല്ല, ജില്ലാ ഹരിത ട്രഷറര്‍ ഫാതിമത്ത് അഷ്‌രീഫ, ജില്ലാ കമ്മിറ്റി അംഗം ഷാനിഫ് നെല്ലിക്കട്ട, റാഹില്‍ മൗക്കോട്, മുസബ്ബിര്‍ കക്കുന്നം, സുഹൈര്‍ തന്‍വീര്‍, മുബാറക് ഓട്ടപ്പടവ് ജസീല്‍, അബ്ദുറഹ്മാന്‍ കക്കുന്നം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."