HOME
DETAILS
MAL
ജേക്കബ് തോമസിനെതിരേ അന്വേഷണം; വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു
backup
October 22 2020 | 01:10 AM
കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ വിരുതുനഗറില്‍ സര്‍ക്കാര്‍ രേഖകളില്‍ വെളിപ്പെടുത്താതെ ഭൂമി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് വിജിലന്‍സിനു കൈമാറിയത്. തനിക്കെതിരെയുള്ള അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ജേക്കബ് തോമസ് സമര്‍പ്പിച്ച ഹരജിയിലാണ് വിജിലന്‍സ് വിശദീകരണം നല്‍കിയത്. കേസ് പരിഗണിക്കുന്നതു കോടതി മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."