ചതിക്കപ്പെട്ടവന്റെ ദീന വിലാപം
''ഈ പോരാട്ടത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു. മുതിര്‍ന്ന നേതാക്കളില്‍ നിന്നു പോലും എനിക്കു പിന്തുണ ലഭിച്ചില്ല.''
വളരെ വികാരാധീനമായിരുന്നു ആ വാക്കുകള്‍, ഒതുക്കി നിര്‍ത്താനാവാത്ത സങ്കടത്തിന്റെ വിങ്ങിപ്പൊട്ടല്‍.
മാസങ്ങളേറെയായി ചുറുചുറുക്കോടെ, നിറപുഞ്ചിരിയോടെ ഇന്ത്യ മുഴുവന്‍ ഓടിനടന്ന്, നരേന്ദ്രമോദിയെന്ന രാഷ്ട്രീയ എതിരാളിക്കെതിരേ അതിരൂക്ഷമായി വാക്കുകൊണ്ടു പോരാടിയ കോണ്‍ഗ്രസിന്റെ സൈന്യാധിപനില്‍ നിന്നു പ്രതീക്ഷിച്ചതല്ല ആ വിലാപം. പരാജയമേറ്റുവാങ്ങിയ യുദ്ധഭൂമിയില്‍ മനസ്സും ശരീരവും ഒരുപോലെ തളര്‍ന്ന് അക്ഷരാര്‍ഥത്തില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു രാഹുല്‍ഗാന്ധി.
ഇന്ത്യാചരിത്രത്തിലെ അതിനിര്‍ണായകമായ രാഷ്ട്രീയപ്പോരാട്ടത്തില്‍ എതിരാളിയുടെ മികവിനാല്‍ പരാജയപ്പെട്ടതിലുള്ള സങ്കടമായിരുന്നില്ല അത്. വിജയമുറപ്പിച്ച് അരയും തലയും മുറുക്കി യുദ്ധം ചെയ്തിട്ടും, ശത്രുനിരയെപ്പോലും അത്ഭുതപ്പെടുത്തുന്ന വിജയം അവരുടെ കൈവെള്ളയില്‍ വച്ചു കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച തന്റെ ഉപസേനാ നായകന്മാരുടെ ചതി ബോധ്യപ്പെട്ടതിലുള്ള വേദനയായിരുന്നു.
ഏതു കൊടിയയുദ്ധത്തിലും ചില ധര്‍മങ്ങളും മര്യാദകളും പാലിക്കണമെന്നാണു നിയമം. ശത്രുവിനോടുപോലും ധര്‍മരഹിതമായ മാര്‍ഗത്തില്‍ പോരാടരുതെന്നതായിരുന്നു പഴയ യുദ്ധധര്‍മം. അത്തരം മര്യാദകള്‍ കുറഞ്ഞതോതിലെങ്കിലും ഇപ്പോഴും പാലിക്കപ്പെടുന്നുണ്ട്.
അപ്പോള്‍, സ്വന്തം സേനയെ അകത്തുനിന്നു ചതിക്കുന്നത് അക്ഷന്തവ്യമായ അധര്‍മമാണ്. യുദ്ധം പരാജയപ്പെടുന്നതിനു മാത്രമല്ല, സേന തകര്‍ന്നടിയുന്നതിനും അതു കാരണമാകും. പാളയത്തില്‍ ചതിക്കുന്നവന്‍ ഒറ്റുകാരനു തുല്യനാണ്. അതാണ് രാഹുല്‍ഗാന്ധിയെന്ന, അടുത്തകാലത്തെങ്കിലും ഊര്‍ജസ്വലനായി മാറാന്‍ കഴിഞ്ഞ, കോണ്‍ഗ്രസ് നേതാവിന്റെ ഇടനെഞ്ചുപൊട്ടാന്‍ ഇടവരുത്തിയത്.
ഈ തെരഞ്ഞെടുപ്പ് രാജ്യത്തെയും കോണ്‍ഗ്രസ്സിനെയും സംബന്ധിച്ച് അതിനിര്‍ണായകമാണെന്ന് അറിഞ്ഞിട്ടും ചില ഉന്നതകോണ്‍ഗ്രസ് നേതാക്കള്‍ മര്യാദകെട്ട രീതിയിലാണു പെരുമാറിയതെന്നാണു രാഹുല്‍ പറഞ്ഞുവച്ചിരിക്കുന്നത്. താന്‍ നയിച്ച പടയ്‌ക്കൊപ്പം ചേരുന്നതിലായിരുന്നില്ല അവര്‍ക്കു താല്‍പ്പര്യം, സ്വന്തം മക്കള്‍ക്കു സീറ്റ് തരപ്പെടുത്തുന്നതിലായിരുന്നുവെന്നു പാര്‍ട്ടി അധ്യക്ഷന്‍ തുറന്നടിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ഗതികേട് ഇത്തരത്തില്‍ ആര്‍ത്തി മൂത്ത നേതാക്കള്‍ തുടരെത്തുടരെ ഉണ്ടാകുന്നുവെന്നതാണ്. ബാബരി മസ്ജിദ് തകര്‍ച്ചയ്ക്കു വഴിയൊരുക്കിയ നരസിംഹറാവുവിന്റെ ഭരണത്തെ തുടര്‍ന്നു തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ സോണിയാഗാന്ധി ഒരുവിധം കരകയറ്റിയപ്പോള്‍ പ്രധാനമന്ത്രിക്കസേരയില്‍ ദുരാഗ്രഹം വന്ന ശരദ്പവാറും മറ്റുമാണ് ഒരു നിര്‍ണായകഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലൊടിച്ചത്. സോണിയാഗാന്ധി പ്രധാനമന്ത്രിയാകാതിരിക്കാന്‍ 'വിദേശി' പ്രശ്‌നം എടുത്തുയര്‍ത്തി പ്രതിപക്ഷത്തിന്റെ ഉള്ളം കൈയില്‍ വച്ചുകൊടുത്തു. ചതിയുടെ ഊക്കറിഞ്ഞ സോണിയാഗാന്ധി സ്വയം പിന്മാറി.
പകരം, ഭരിച്ചതു മന്‍മോഹന്‍സിങ്ങാണെങ്കിലും കടിഞ്ഞാണ്‍ സോണിയാഗാന്ധിയുടെ കൈകളിലായതിനാല്‍ പത്തുവര്‍ഷക്കാലം ഭരണം കൊണ്ടുപോകാന്‍ യു.പി.എയ്ക്കു കഴിഞ്ഞു. എന്നിട്ടും, അഴിമതിക്കുരുക്കില്‍ യു.പി.എ ഭരണം വീണു. അതു മുതലെടുത്താണ് 2014 ല്‍ നരേന്ദ്രമോദി അധികാരം പിടിച്ചെടുത്തത്.
മോദിയുടെ 2014 ലെ വിജയത്തിനു പ്രധാന കാരണവും കോണ്‍ഗ്രസ്സുകാരുടെ തന്‍കാര്യ മനോഭാവമായിരുന്നുവെന്നതു വ്യക്തം. ബി.ജെ.പി ഉയര്‍ത്തിയ ആരോപണങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ അന്നു നേതാക്കളാരുമുണ്ടായിരുന്നില്ല. രാഹുല്‍ഗാന്ധി അക്കാലത്തു പക്വതയെത്താത്ത അവസ്ഥയിലായിരുന്നല്ലോ. സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകളെ വിദഗ്ധന്മാരുടെ സഹായത്തോടെ പരമാവധി മുതലെടുത്താണു ബി.ജെ.പി പോരാടിയത്. നരേന്ദ്രമോദി രക്ഷകനായി അവതരിപ്പിക്കപ്പെട്ടു.
അതേസമയം, കോണ്‍ഗ്രസ് ചട്ടപ്പടി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. തങ്ങള്‍ക്കും സ്വന്തക്കാര്‍ക്കും സീറ്റു തരപ്പെടുത്തലില്‍ മാത്രമായിരുന്നു നേതാക്കളില്‍ നല്ലൊരു പങ്കിനും താല്‍പ്പര്യം. തങ്ങളെയും ഉറ്റവരെയും അധികാരത്തിലേറ്റാന്‍ ജനങ്ങള്‍ ബാധ്യസ്ഥരാണെന്ന രീതിയില്‍ ഈ തലക്കനം വളര്‍ന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏറ്റവും വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയനായിട്ടും പ്രധാനമന്ത്രിക്കസേരയിലെത്തുകയെന്ന ലക്ഷ്യം നേടിയെടുത്ത നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ വലംകൈയായ അമിത്ഷായും ചില്ലറക്കാരല്ലെന്നു തിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലും കോണ്‍ഗ്രസ്സിലെ തലമുതിര്‍ന്നവരെന്ന് അഭിമാനം കൊള്ളുന്ന പല നേതാക്കള്‍ക്കും ഇല്ലാതെ പോയി.
ആദ്യകാലത്ത് രാഷ്ട്രീയശത്രുക്കള്‍ ഉണ്ടാക്കിയെടുത്ത 'പപ്പു' ഇമേജില്‍ നിന്ന് അത്ഭുകരമായി ഉയിര്‍ത്തെഴുന്നേറ്റ രുഹുല്‍ഗാന്ധിക്കു ശക്തിപകരാന്‍ അവരാരും തയ്യാറായില്ല. മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് പല കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ഗാന്ധിയെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചത് ഈ രാജ്യത്തെ ജനങ്ങള്‍ നേരിട്ടു കേട്ടതാണല്ലോ. കോണ്‍ഗ്രസിനെ കടല്‍ക്കിഴവന്മാരില്‍ നിന്നു രക്ഷിച്ചെടുക്കാന്‍ രാഹുല്‍ സൃഷ്ടിച്ചെടുത്ത ബ്രിഗേഡിനെ തകര്‍ക്കലായിരുന്നു അവരുടെ ആത്യന്തികലക്ഷ്യം. അതിനു കിട്ടിയ ഓരോ അവസരവും അവര്‍ വിനിയോഗിച്ചു.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മധ്യപ്രദേശിലും രാജസ്ഥാനിലും നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കണ്ടത്. നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പു പോരാട്ടം മൂലം പതിനഞ്ചുവര്‍ഷമായ മധ്യപ്രദേശിലെ ഭരണത്തില്‍ നിന്നു പുറത്തായിരുന്നു കോണ്‍ഗ്രസ്. 2013 ല്‍ തിരിച്ചുവരവിന്റെ സാധ്യത തെളിഞ്ഞിരുന്നു. അന്നു ഗ്രൂപ്പുപോരാട്ടം നടത്തി തോറ്റു കൊടുത്തു.
2018 ല്‍ അതുണ്ടാകാതിരിക്കാന്‍ രാഹുല്‍ഗാന്ധി നേരിട്ട് ഇടപെടുകയായിരുന്നു. ജ്യോതിരാദിത്യസിന്ധ്യയെ നായകനാക്കി പ്രചാരണം നടത്തി. എന്നാല്‍, ഭരണം കൈപ്പിടിയിലായപ്പോള്‍ കമല്‍നാഥ് പിടിമുറുക്കി. പ്രവര്‍ത്തകരുടെ താല്‍പ്പര്യത്തിനു വിരുദ്ധമായി മുഖ്യമന്ത്രിയായി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതിനു തിരിച്ചടിയുണ്ടായി. നാണം കെട്ട തോല്‍വിയാണുണ്ടായത്.
രാജസ്ഥാനിലും ഇതിന്റെ തനിയാവര്‍ത്തനമാണു നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ താരം രാഹുല്‍ ബ്രിഗേഡിലെ സച്ചിന്‍ പൈലറ്റായിരുന്നു. ജനവിധി അനുകൂലമായപ്പോള്‍ മുഖ്യമന്ത്രിക്കസേര തനിക്കു വേണമെന്ന് അശോക് ഗെലോട്ടിനു വാശി. കിട്ടിയ അധികാരം നഷ്ടപ്പെടാതിരിക്കാന്‍ രാഹുല്‍ഗാന്ധി ഗതികെട്ട് അതും സമ്മതിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എട്ടുനിലയില്‍ പൊട്ടി.
മുഖ്യമന്ത്രിസ്ഥാനം വാശിപിടിച്ചു വാങ്ങിയിട്ടും അധികാരത്തോടുള്ള ആര്‍ത്തി മുതിര്‍ന്ന നേതാക്കള്‍ക്ക് അവസാനിച്ചില്ലെന്നാണ് കഴിഞ്ഞദിവസം രാഹുല്‍ തുറന്നടിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വിജയം നല്‍കാന്‍ പ്രവര്‍ത്തിക്കുന്നതിനു പകരം മക്കള്‍ക്കു സീറ്റു നേടിയെടുക്കാന്‍ ശല്യപഗ്‌പെടുത്തുകയായിരുന്നു ഇവരത്രേ. മത്സരിച്ച മക്കള്‍ തോറ്റു നാണം കെട്ടു.
ഇതേപോലെ എത്രയെത്ര നേതാക്കള്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് അതിരൂക്ഷമായി നടന്ന കേരളത്തിലെ ഗ്രൂപ്പു പോരാട്ടം സഹിക്കാതെ രാഹുല്‍ ഇവിടെ വന്നു നേതാക്കളുടെ കാലുപിടിച്ച് അഭ്യര്‍ഥിച്ചത് ഓര്‍ക്കുന്നില്ലേ, ''ദയവായി തമ്മിലടി നിര്‍ത്ത്. തെരഞ്ഞെടുപ്പു കഴിഞ്ഞ് ഈ അടി കാണാന്‍ ഞാനെത്താം.''
പക്ഷേ, ഗ്രൂപ്പാണു ശക്തിയെന്നു വീമ്പിളക്കുന്നവര്‍ അടി നിര്‍ത്തിയില്ല. അതിനാല്‍, തുടര്‍ഭരണം നഷ്ടപ്പെട്ടു. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അത്ഭുതവിജയമുണ്ടായത് ഇവിടുത്തെ നേതാക്കളുടെ മിടുക്കുകൊണ്ടല്ല, രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സാന്നിധ്യവും മോദിപ്പേടി മൂലം ന്യൂനപക്ഷം ഒപ്പം നിന്നതു മൂലമാണ്.
നരേന്ദ്രമോദി ഭരണകാലത്തെ അഴിമതികള്‍ തുറന്നുകാട്ടി രാഹുല്‍ഗാന്ധി രാജ്യം മുഴുവന്‍ ഓടിനടന്നു പ്രചാരണം നടത്തിക്കൊണ്ടിരുന്നപ്പോള്‍, തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കാന്‍ ഒരു നേതാവിനെയും കണ്ടില്ല. ചൗക്കീദാര്‍ ചോര്‍ ഹെ' എന്ന മുദ്രാവാക്യം ഏറ്റുപിടിക്കാനും ആരുമുണ്ടായില്ല. പിന്നെങ്ങനെ ആ പടനായകന്‍ വിലപിക്കാതിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 10 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 44 minutes agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• an hour agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 2 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി